»   » തിലകനെ വിലക്കിയത് നിര്‍ഭാഗ്യകരം: സുരേഷ് ഗോപി

തിലകനെ വിലക്കിയത് നിര്‍ഭാഗ്യകരം: സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
തിരുവനന്തപുരം: തിലകന് താരസംഘടനയായ അമ്മ വിലക്കേര്‍പ്പെടുത്തിയത് നിര്‍ഭാഗ്യകരമാണെന്ന് നടന്‍ സുരേഷ് ഗോപി.

സിനിമാ സംഘടനകള്‍ ഓരോ തരത്തിലുള്ള നിയന്ത്രണം കൊണ്ടുവരുമ്പോള്‍ പ്രേക്ഷകര്‍ സിനിമകാണുന്നതിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിലകന് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ മലയാള സിനിമ കാണുന്നത് ഒഴിവാക്കിയതായി ഗള്‍ഫ് രാജ്യങ്ങളിലെത്തിയപ്പോള്‍ പലരും നേരില്‍ പറഞ്ഞിട്ടുണ്ട്. തിലകനല്ല ഒരു നടനും ഈവിധത്തില്‍ സംഭവിക്കരുത്.

നടന്മാര്‍ക്ക് വിലക്കുകളേര്‍പ്പെടുത്തുന്നതു മാത്രമാണോ അമ്മയുടെ ജോലിയെന്നും സിനിമകളെ കൂവിതോല്പിക്കുന്ന കാര്യം അവിടെ ഉന്നയിച്ചിട്ടില്ലേയെന്നും താരം ചോദിച്ചു. . മാധ്യമങ്ങളാണ് ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടതെന്നു പറഞ്ഞ് അമ്മയുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് സുരേഷ്‌ഗോപി ഒഴിഞ്ഞുമാറി.

ഇപ്പോള്‍ നടപ്പാക്കിയ അഭിപ്രായത്തിന് എതിരായി അഭിപ്രായം രേഖപ്പെടുത്തിയവര്‍ ധാരാളമുണ്ട്്. എന്നാല്‍ ഭൂരിപക്ഷാഭിപ്രായം നടപ്പാക്കിയെന്നേയുള്ളൂ. മലയാള സിനിമയില്‍ നല്ല കഥ രൂപപ്പെടുത്തുന്നതിനുള്ള അധ്വാനം നടക്കുന്നില്ല.

എഴുത്ത് നന്നായാല്‍ എല്ലാം കിടിലമാകും. രചനകള്‍ പടച്ചുണ്ടാക്കലായി, കാലമെത്തുംമുമ്പേ നടത്തുന്ന സിസേറിയനായി മലയാള സിനിമയ്ക്കുവേണ്ടിയുള്ള കഥയെഴുത്ത് മാറുകയാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി.

മമ്മൂട്ടി സിനിമയില്‍ അറിയുന്ന വിധത്തില്‍ ഡാന്‍സ് ചെയ്‌തോട്ടെ. ആവശ്യമുള്ളവര്‍ കണ്ടാല്‍മതി. വിമര്‍ശനത്തിലൂടെ തോല്പിക്കാന്‍ ശ്രമിക്കുമ്പോഴും അടുത്ത സിനിമയില്‍ 18 കാരിയായ നായികയോടൊപ്പം അഭിനയിച്ച് തന്ത്രശാലിയായി ആവേശമുള്ള നായകനായി മമ്മൂട്ടി വിജയിക്കുന്നു. ആ മന:സ്ഥിതി ഞങ്ങള്‍ക്കില്ലാത്തത് കുഴപ്പമായിരിക്കാമെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam