»   » ഭാവനയ്ക്ക് ആദ്യത്തെ താലികെട്ട്

ഭാവനയ്ക്ക് ആദ്യത്തെ താലികെട്ട്

Posted By:
Subscribe to Filmibeat Malayalam
Bhavana and Jayaram
ഭാവന വലിയ ത്രില്ലിലാണ്, കാര്യം എന്താണെന്നല്ലേ ഒരു വിവാഹരംഗത്തില്‍ അഭിനയിച്ചു അത്രതന്നെ. ചലച്ചിത്ര രംഗത്തെത്തിയിട്ട് ഇത്രയും കാലമായിട്ടും താരത്തിന് ഇന്നേവരെ സിനിമയില്‍ ഒരു കല്യാണം കഴിയ്ക്കാന്‍ യോഗമുണ്ടായിരുന്നില്ല.

എന്നാല്‍ പുതിയ ചിത്രമായ കുടുംബശ്രീ ട്രാവല്‍സോടുകൂടി ഭാവനയുടെ ഈ സങ്കടം മാറുകയാണ്. ചിത്രത്തില്‍ ഒരു അടിപൊളി കല്യാണസീനില്‍ വധുവായെത്തുകയാണ് ഭാവന.

ജയറാമിനെയാണ് ചിത്രത്തില്‍ ഭാവന വിവാഹം ചെയ്യുന്നത്. രംഗം ചിത്രീകരിച്ചുകഴിഞ്ഞപ്പോള്‍ ഭാവന ആകെ ത്രില്ലിലായിരുന്നുവത്രേ. നല്ല ഭംഗിയുള്ള നീലസാരിയായിരുന്നു വധുവായപ്പോള്‍ ഭാവനയുടെ വേഷം.

ആദ്യമായിട്ടാണ് ഒരു കല്യാണ സീനില്‍ അഭിനയിക്കുന്നതെന്നും ഇത് യഥാര്‍ത്ഥ ജീവിതത്തിലേയ്ക്കുള്ള ഒരു റിഹേഴ്‌സല്‍ ആണെന്നുമാണത്രേ താരം പറഞ്ഞത്.

എന്നാല്‍ കരിയറില്‍ ഒട്ടേറെ വിവാഹ സീനുകളില്‍ അഭിനയിച്ച ജയറാം പറയുന്നത് കുടുംബശ്രീ ട്രാവല്‍സിലേത് വല്ലാതെ ആശയക്കുഴപ്പമുണ്ടാക്കിയ ഒരു വിവാഹസീനാണെന്നാണ്.

കാരണം ചിത്രത്തില്‍ അത്രയേറെ പ്രാധാന്യമുള്ളതാണത്രേ ഈ സീന്‍. ചിത്രത്തില്‍ ജയറാം ഒരു ചാക്യാര്‍ കൂത്ത് കലാകാരനും ഭാവന ഒരു നങ്ങ്യാര്‍കൂത്ത് കലാകാരിയുമായിട്ടാണ് അഭിനയിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam