»   » വിവാഹമോചന വാര്‍ത്ത ഭൂമിക നിഷേധിച്ചു

വിവാഹമോചന വാര്‍ത്ത ഭൂമിക നിഷേധിച്ചു

Posted By:
Subscribe to Filmibeat Malayalam
Bhoomika and hubby
ഭരത് താക്കൂറില്‍ നിന്നും വിവാഹമോചനം തേടാന്‍ താന്‍ ശ്രമിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ നടി ഭൂമിക ചാവ്‌ല നിഷേധിച്ചു. ഒരു പരിപാടിയില്‍ ഭരതിനൊപ്പം തന്നെ കാണാതെ വന്നതോടെയാണ് ഇങ്ങനെയൊരു അഭ്യൂഹം പരന്നതെന്നും തെന്നിന്ത്യന്‍ താരം പറയുന്നു.

മുംബൈ, ദുബയ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിരന്തരം സന്ദര്‍ശിക്കുന്ന ഒരാളാണ് ഞാന്‍. ഭരത് എപ്പോഴും എന്നോടൊപ്പം വേണമെന്ന് പറയുന്നത് ബാലിശമാണ്.

നേരത്തെ മറ്റൊരു പെണ്ണിനൊപ്പം ഭരത് കിടനനുവെന്നായിരുന്നു അപവാദം. എന്റെ പണമെല്ലാം ഭരത് കവര്‍ന്നുവെന്നും വാര്‍ത്തകളുണ്ടായി. ഇപ്പോഴിതാ താനും ഭരതും തമ്മില്‍ അകന്നുവെന്ന് വാര്‍ത്തകള്‍ പരക്കുന്നു. ഇങ്ങനെയാണ് ഈ വാര്‍ത്തകള്‍ പൊട്ടിമുളയ്ക്കുന്നതെന്ന് അറിയില്ല.

ദുബയില്‍ നിന്ന് മടങ്ങി വന്ന ശേഷം മുംബയില്‍ അമ്മയുടെ വീട്ടിലാണ് ഞാനിപ്പോള്‍. ആന്‍ജിയോപ്‌ളാസ്റ്റി ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയെ പരിചരിക്കാന്‍ പോകുന്നതിന് അര്‍ത്ഥം വിവാഹമോചനത്തിന് ശ്രമിക്കുന്നു എന്നാണോയെന്നും ഭൂമിക അല്‍പം ചൂടായി തന്നെ ചോദിയ്ക്കുന്നു.

English summary
Tere Naam gal Bhumika Chawla is extremely upset. Ditto for her husband, the power yoga instructor Bharat Thakur.Talking to Mumbai Mirror, Bhumika thundered, “It started from an event where I was spotted without Bharat.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam