»   » ഗ്ലാമര്‍ ചിത്രം: ചാനലിനെതിരെ ചാര്‍മി

ഗ്ലാമര്‍ ചിത്രം: ചാനലിനെതിരെ ചാര്‍മി

Posted By:
Subscribe to Filmibeat Malayalam
Charmi Kqur
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ചാര്‍മി തെലുങ്ക് ടിവ ചാനലായ മാ ടിവിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തി.

തന്റെ അതിരുവിട്ട ചില ഗ്ലാമര്‍ ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തതാണ് നടിയെ പ്രകോപിപ്പിച്ചത്. മായാഗഡു എന്ന തന്റെ പുതിയ സിനിമയുടെ പരസ്യങ്ങള്‍ക്കായി നിര്‍മാതാവ് രഹസ്യമായി ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് മാ ടിവി സംപ്രേക്ഷണം ചെയ്തതെന്ന് ചാര്‍മി ആരോപിയ്ക്കുന്നു.

മായാഗഡുവിന്റെ നിര്‍മാതാവ് രവിചന്ദുമായി ചാര്‍മി നേരത്തെ തന്നെ ഉടക്കിലാണ്. രവി ചന്ദ് തന്നെ ഉപദ്രവിയ്ക്കുന്നുവെന്നാരോപിച്ച് ചാര്‍മി മൂവി ആര്‍ടിസ്റ്റ് അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. നിര്‍മാതാവ് സഭ്യമല്ലാത്ത രീതിയില്‍ ഫോണിലൂടെയും അല്ലാതെയും സംസാരിയ്ക്കുന്നുവെന്നയിരുന്നു ചാര്‍മിയുടെ പരാതി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam