»   » ദുല്‍ഖര്‍ സല്‍മാന്റെ ലോഞ്ചിങിന് കളമൊരുങ്ങി

ദുല്‍ഖര്‍ സല്‍മാന്റെ ലോഞ്ചിങിന് കളമൊരുങ്ങി

Posted By:
Subscribe to Filmibeat Malayalam
Second Show
മലയാള സിനിമയിലെ പുതിയ താരോദയത്തിന് അരങ്ങൊരുങ്ങുന്നു. മൂന്നു പതിറ്റാണ്ടായി മോഹന്‍ലാലിനൊപ്പം മലയാള സിനിമ അടക്കിഭരിയ്ക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ ലോഞ്ചിങിനാണ് കളമൊരുങ്ങുന്നത്. താരപുത്രന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയുടെ ട്രെയിലര്‍ ലോഞ്ചിങിനോടൊപ്പമാണ് ദുല്‍ഖര്‍ സല്‍മാനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കപ്പെടുന്നത്.

നവംബര്‍ പത്തിന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലെ മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. ട്രെയിലര്‍ ലോഞ്ചിനൊപ്പം സെക്കന്റ് ഷോയുടെ ഓഫീഷ്യല്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടക്കും. സെക്കന്റ് ഷോയുടെ നിര്‍മാതാക്കളായ എഒപിഎല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിനിമയുടെ സഹകരിച്ച മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും പങ്കെടുക്കുന്നുണ്ട്

സൂപ്പര്‍താരത്തിന്റെ മകനെന്ന ലേബല്‍ നേരത്തെ വീണെങ്കിലും ഇതാദ്യമായാണ് സല്‍മാന്‍ ദുല്‍ഖര്‍ മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിയ്ക്കപ്പെടുന്നത്. തന്റെ മകന്നെ നിലയിലുള്ള പ്രശസ്തി ദുല്‍ഖറിന് ലഭിയ്ക്കരുതെന്ന് മമ്മൂട്ടിയ്ക്ക് പ്രത്യേക നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സെക്കന്റ് ഷോയുടെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടും ദുല്‍ഖര്‍ ഇതുവരെ മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതിരുന്നത്.

ചിത്രത്തില്‍ ലാലുവെന്ന ഗ്രാമീണയുവാവായാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും 2012 ജനുവരി അവസാനത്തോടെ മാത്രമേ ഈ ത്രില്ലര്‍ ചിത്രം തിയറ്ററുകളിലെത്തൂ. ഇതിനിടെ താരപുത്രന്റെ വിവാഹം നടക്കും.

സല്‍മാന്റെ അടുത്ത സുഹൃത്തും നവാഗതനുമായ ശ്രീനാഥ് രാജേന്ദ്രനാണ് സെക്കന്റ് ഷോയുടെ സംവിധായകന്‍. നടന്റെ തന്നെ മറ്റൊരു സുഹൃത്തായ വിശ്വലാലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. സലീം കുമാരും ബാബുരാജും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.

English summary
Ace Malayalam actor Mammootty's son, Dulquar Salman is debuting as a hero in 'Second Show'. The film is seeing a trailer launch on November 10 at Le Meridien in Cochin in a grand scale

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam