»   » എംജി ശ്രീകുമാറിനെതിരെ ഫിലിം ചേംബര്‍

എംജി ശ്രീകുമാറിനെതിരെ ഫിലിം ചേംബര്‍

Posted By:
Subscribe to Filmibeat Malayalam
MG Sreekumar
കൊച്ചി: സിനിമാതാരങ്ങളും ഗായകരും ടിവി പരിപാടികളിലും സ്‌റ്റേജ് ഷോകളിലും പങ്കെടുക്കേണ്ടന്ന നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയ ഗായകന്‍ എംജി ശ്രീകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഫിലിം ചേമ്പര്‍ തീരുമാനിച്ചു.

വെള്ളിയാഴ്ച വൈകിട്ട് കാരണം കാണിക്കല്‍ നോട്ടീസ് കൈമാറുമെന്ന് ഫിലിം ചേമ്പര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നോട്ടീസിന്മേല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ എംജി ശ്രീകുമാറിനെ സിനിമയുമായി സഹകരിപ്പിക്കേണ്ടന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ചേമ്പര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

റിയാലിറ്റി ഷോകളില്‍ നിന്നും സ്‌റ്റേജ് ഷോകളില്‍ നിന്നും വിലക്കിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്ന ഉടന്‍ ചാനലുകളില്‍ നടത്തിയ പ്രതികരണത്തില്‍ ചേമ്പറിനെതിരെ ശക്തമായ ഭാഷയിലായിരുന്നു എംജി ശ്രീകുമാര്‍ പ്രതികരിച്ചത്.

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം എഴുപത് സിനിമ പുറത്തിറങ്ങിയതില്‍ വെറിം നാലെണ്ണത്തിലാണ് താന്‍ പാടിയതെന്നും ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു.

എല്ലാ സിനിമയിലും പാടാന്‍ അവസരം നല്‍കാന്‍ നിരോധനം ഏര്‍പ്പെടുത്തുന്നവര്‍ തയാറാകുമോയെന്ന് ശ്രീകുമാര്‍ ചോദിച്ച ശ്രീകുമാര്‍ ചേംബര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സിനിമയില്‍ പാടേണ്ടെന്ന് തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam