»   » പണ്ഡിറ്റ് എനിയ്‌ക്കെതിരെ ചിലര്‍ കണ്ടെത്തിയ ആയുധം

പണ്ഡിറ്റ് എനിയ്‌ക്കെതിരെ ചിലര്‍ കണ്ടെത്തിയ ആയുധം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/09-harisankar-album-silsila-santhosh-pandit-2-aid0167.html">Next »</a></li></ul>
Santosh Pandit-Harisankar
സന്തോഷ് പണ്ഡിറ്റിനെ തനിയ്‌ക്കെതിരെയുള്ള ആയുധമായി ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് സില്‍സില ആല്‍ബം നിര്‍മ്മിച്ച ഹരിശങ്കര്‍. മാതൃഭൂമി ആഴ്ചപതിപ്പിന് അയച്ച കത്തിലാണ് ഹരിശങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ തിരിച്ച് വരാതിരിയ്ക്കാനായി ചില കുബുദ്ധികള്‍ ചേര്‍ന്ന് കളിച്ച നാടകമായിരുന്നു യുട്യൂബില്‍ കണ്ടത്. തന്റെ പാട്ടിനെ പറ്റി അറപ്പുളവാക്കുന്ന കമന്റുകള്‍ പ്രസിദ്ധീകരിച്ചു.

തന്റെ സഹപ്രവര്‍ത്തകരേയും സഹായിക്കുന്നവരേയും ചിലര്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. സംഗീത-ആല്‍ബ രംഗത്തു നിന്ന് തന്നെ എന്നെന്നേയ്ക്കുമായി ഓടിയ്ക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹരിശങ്കര്‍ ആരോപിയ്ക്കുന്നു.

എന്നാല്‍ ഇതിലൊന്നും തളരാതെ തന്റെ സഹപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്ന് തന്നെ പിന്തുണച്ചു. മാത്രമല്ല തന്റെ പാട്ട് ജനത്തിന് ഇഷ്ടമായി. അതോടെ കുബുദ്ധികളുടെ ശ്രമം പൊളിഞ്ഞു. തന്നില്‍ നിന്ന് നെഗറ്റീവ് ഇമേജ് മാറിപ്പോവുകയും ചെയ്തു.

എന്നാല്‍ വീണ്ടും പണ്ഡിറ്റിനെ ഇറക്കി തന്നെ ആക്രമിയ്ക്കാനൊരുങ്ങിയിരിക്കുകയാണ് ഇവരെന്ന് ഹരിശങ്കര്‍ ആരോപിയ്ക്കുന്നു.

അടുത്ത പേജില്‍
പണ്ഡിറ്റിനെ ഇറക്കിയത് വീണ്ടും വേട്ടയാടാന്‍

<ul id="pagination-digg"><li class="next"><a href="/news/09-harisankar-album-silsila-santhosh-pandit-2-aid0167.html">Next »</a></li></ul>

English summary
Silsila album maker Harisankar accused that some persons deliberately using Santosh Pandit as a weapon against him.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X