»   » ഫഹദും രഞ്ജിത്തും ആഷികും ഒരേ വീട്ടില്‍

ഫഹദും രഞ്ജിത്തും ആഷികും ഒരേ വീട്ടില്‍

Posted By:
Subscribe to Filmibeat Malayalam

തിരക്കഥാരചനയും സംവിധാനവും പോലെ അഭിനയവും തനിക്കു നന്നായി വഴങ്ങുമെന്ന് തെളിയിച്ച രഞ്ജിത് ഗുല്‍ മോഹര്‍ എന്ന ജയരാജ് ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ അവാര്‍ഡു കമ്മിറ്റിയുടെ അവസാന റൗണ്ട് വരെ വന്നിരുന്നു. അഭിനയിക്കാനുള്ള ക്ഷണം പിന്നീട് ധാരാളം വന്നുവെങ്കിലും രഞ്ജിത് ഒഴിഞ്ഞു മാറുകയായിരുന്നു.

ബെസ്‌റ് ആക്ടറില്‍ രഞ്ജിത്തായി തന്നെ വേഷമിട്ടു. ഇപ്പോള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് ഒരെത്തി നോട്ടം. കൂട്ടിന് സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ആഷിഖ് അബു എന്ന സംവിധായകനുമുണ്ട്. പ്രശസ്ത ഛായാഗ്രാഹകനായ രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്നയും റസൂലും രാജീവ് രവിയുടെ പ്രഥമ സംവിധാന സംരംഭമാണ്. ഫഹദ് ഫാസിലാണ് നായക വേഷത്തിലെത്തുന്നത്. ഫഹദിന്റെ അച്ഛന്റെ വേഷമാണ് രഞ്ജിതിന്. സഹോദരനായ് ആഷിഖ് അബുവും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് രചന നിര്‍വ്വഹിക്കുന്നത്. ഡയറക്ടര്‍ കട്‌സിന്റെ ബാനറില്‍ സെവന്‍ ആര്‍ട്‌സ് മോഹനും വിനോദ് വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തെന്നിന്ത്യയില്‍ ശ്രദ്ധേയയായ ആന്‍ഡ്രിയയാണ് ചിത്രത്തിലെ നായിക. മലയാളത്തിലെ മറ്റ് പ്രമുഖതാരങ്ങളും അന്നയും റസൂലിലും അണിനിരക്കുന്നു. ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ പയറ്റി തെളിഞ്ഞ രഞ്ജിത് അഭിനയകലയിലും മുമ്പില്‍ തന്നെ. രഞ്ജിതിന്റെ ശബ്ദം നിരവധി സിനിമകള്‍ക്ക് ശക്തമായ പിന്തുണ നല്കിയിട്ടുണ്ട്. സംവിധാനത്തിന്റെ ഇടവേളകളില്‍ അഭിനയം തെരെഞ്ഞെടുക്കാന്‍ ഇനിയും സംവിധായകര്‍ മുന്നോട്ട് വന്നു കൂടായ്കയില്ല. പ്രശസ്ത താരം ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവാണ് സംവിധായകന്‍ രാജീവ് രവി.

English summary
Cinematographer-cum-director Rajeev Ravi’s debut film Annayum Rasoolum will see two major directors — Ranjith and Aashiq Abu cast together.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam