»   » സൂപ്പര്‍സ്റ്റാര്‍ പദവി ഒരു കെണി: മമ്മൂട്ടി

സൂപ്പര്‍സ്റ്റാര്‍ പദവി ഒരു കെണി: മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
തനിയ്ക്ക് സൂപ്പര്‍സ്റ്റാര്‍ ആവണ്ടന്ന് മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. സൂപ്പര്‍സ്റ്റാര്‍ എന്നുള്ള പേര് ഒരു ബഹുമതിയാണ്. എന്നാല്‍ അടുത്തിടെയായി മലയാള സിനിമയിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം സൂപ്പര്‍സ്റ്റാറുകളാണെന്ന് പറയുന്നു. അതുകൊണ്ട് സൂപ്പര്‍സ്റ്റാര്‍ ആവാതിരിക്കുന്നതാണ് നല്ലതെന്ന് തനിയ്ക്ക് തോന്നുന്നുവെന്ന് മമ്മൂട്ടി.

അടുത്തിടെ കൊച്ചിയില്‍ വച്ച് മമ്മൂട്ടിയാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ എന്ന് നടന്‍ ടിനി ടോം പരാമര്‍ശിച്ചപ്പോഴാണ് താന്‍ സൂപ്പര്‍സ്റ്റാര്‍ പദവി വേണ്ടെന്ന് വയ്ക്കുകയാണെന്ന് മമ്മൂട്ടി തമാശ രൂപേണ പറഞ്ഞത്. സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്ക് തന്നെ ആക്രമിക്കപ്പെടാനുള്ള ഒരു പദമായി മാറിയിരിക്കുകയാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

മലയാള സിനിമയില്‍ ഉടലെടുത്ത പല വിവാദങ്ങളിലും സൂപ്പര്‍ സ്റ്റാറുകളുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകള്‍ കനത്ത പ്രതിഫലം കൈപ്പറ്റുന്നതാണ് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഒരു കൂട്ടം നിര്‍മ്മാതാക്കളും താരങ്ങളും ആരോപിച്ചിരുന്നു. ഇതിന് പുറമേ മറ്റു യുവതാര ചിത്രങ്ങളെ തകര്‍ക്കാന്‍ സൂപ്പര്‍സ്റ്റാറുകള്‍ ഫാന്‍സിനെ നിയോഗിക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. നടന്‍ തിലകനും മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

English summary
So much so that he has appealed to fans and audience not to refer to him with the word at any point. "It is indeed an honour to be called a superstar, but considering the accusations that are often inflicted upon superstars these days, I think I'd rather be called an actor," says Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam