ഇന്നസെന്റ് വീണ്ടും തമിഴകത്തേയ്ക്ക്

By Lakshmi

Innocent
നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് വീണ്ടും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാനൊരുങ്ങുന്നു.

തമിഴകത്തെ നടനും സംവിധായകനുമായ സമുദ്രക്കനിയുടെ ചിത്രത്തിലായിരിക്കും അടുത്തതായി ഇന്നസെന്റ് അഭിനയിക്കുകയെന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍ നായകനാകുന്ന പത്മകുമാര്‍ ചത്രം ശിക്കാറിന്റെ ചിത്രീകരണത്തിനെത്തിയപ്പോഴാണ് ഇന്നസെന്റിന് തമിഴില്‍ റോള്‍ നല്‍കുന്ന കാര്യം സമുദ്രക്കനി പറഞ്ഞതെന്നാണ് സൂചന.

തമ്മില്‍ കണ്ടപ്പോള്‍ തന്റെ അടുത്ത പടത്തില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ സമുദ്രക്കനി ഇന്നസെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ ചിത്രത്തില്‍ സുബ്രഹ്മണ്യപുരം ഫെയിം ശശികുമാര്‍ ആയിരിക്കും നായകന്‍.

നല്ല റോളുകള്‍ കിട്ടിയാല്‍ ഹാസ്യനടന്‍ എന്ന നിലയില്‍ ഇന്നസെന്റിന് കോളിവുഡിലും തിളങ്ങാന്‍ കഴിയുമെന്നാണത്രേ സമുദ്രക്കനിയുടെ വിശ്വാസം.

കഴിഞ്ഞ മുപ്പത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഇന്നസെന്റ് വളരെക്കുറച്ച് അന്യഭാഷാ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. പലഭാഷകളില്‍ നിന്നുള്ള ക്ഷണം ഇന്നസെന്റ് നിരസിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കിയ ലേസ ലേസയില്‍ ഇന്നസെന്റ് അഭിനയിച്ചിരുന്നു. രണ്ട് ഹിന്ദി ചിത്രങ്ങളിലും പ്രിയനുവേണ്ട ഇന്നസെന്റ് മുഖം കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X