»   » ആസിഫ് അലിയും ആക്രമിക്കപ്പെടുന്നു

ആസിഫ് അലിയും ആക്രമിക്കപ്പെടുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/09-is-asif-ali-going-the-prithviraj-way-2-aid0032.html">Next »</a></li></ul>
Asif and Prithviraj
മോളിവുഡിലെ വെറുക്കപ്പെട്ടവനാരെന്ന് ചോദിച്ചാല്‍ ആരും കണ്ണടച്ചുപറയും പൃഥ്വിരാജാണ് ആ താരമെന്ന്. എസ്എംഎസുകളിലൂടെയും ഓണ്‍ലൈനിലൂടെയും പൃഥ്വിയ്‌ക്കെതിരെ നിഴല്‍യുദ്ധം നടത്തിയവര്‍ ഇവിടെ ഏറെയുണ്ട്.

പരിഹാസങ്ങളും ആക്ഷേപങ്ങളും ഇത്രയധികം ഏറ്റുവാങ്ങേണ്ടി വന്ന നടന്‍ മലയാളത്തില്‍ വേറെയുണ്ടാവില്ല. സ്വന്തം നിലപാടുകള്‍ മുന്‍പിന്‍ നോക്കാതെ വെട്ടിത്തുറന്നുപറഞ്ഞതാണ് പലപ്പോഴും പൃഥ്വിയ്ക്ക് വിനയായത്.

ഇപ്പോഴിതാ പൃഥ്വിയുടെ പാതയിലേക്ക് മറ്റൊരു താരം കൂടിയെത്തുകയാണ്. വേറാരുമല്ല, യുവതാരങ്ങളില്‍ മുമ്പനായ ആസിഫ് അലിയാണ് നെറ്റിലെ വില്ലനായി മാറുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ ആസിഫിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഇതാണ് സൂചിപ്പിയ്ക്കുന്നത്.

താരത്തിന്റെ പക്വമല്ലാത്ത വാക്കുകളും ചെയ്തികളുമാണ് ഇതിന് വഴിയൊരുക്കിയതെന്ന് വേണമെങ്കില്‍ പറയാം. സൂപ്പര്‍താരം മമ്മൂട്ടിയുമായി താരതമ്യപ്പെടുത്തരുതെന്ന ആസിഫിന്റെ പ്രസ്താവനയാണ് ഇതിലേറ്റവും ഒടുവിലത്തേത്. ഇതിന് പുറമെ ആസിഫിന്റെ ചില സിനിമകള്‍ തുടരെ പരാജയപ്പെട്ടതും എതിരാളികളുടെ ആക്രമണത്തിന്റെ ശക്തി കൂട്ടിയിരിക്കുകയാണ്

സെലിബ്രറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം മോഹന്‍ലാലുമായുണ്ടായ പ്രശ്‌നങ്ങളാണ് ആസിഫിനെ ഒരുവിഭാഗം പ്രേക്ഷകരുടെ വെറുക്കപ്പെട്ടവനാക്കി മാറ്റിയത്.

അടുത്തപേജില്‍
ആസിഫ് അലിയും വെറുക്കപ്പെട്ടവന്‍

<ul id="pagination-digg"><li class="next"><a href="/news/09-is-asif-ali-going-the-prithviraj-way-2-aid0032.html">Next »</a></li></ul>
English summary
However, it looks like Mollywood's younger actor Asif Ali is all set to take over Prithviraj's long-uncherished numero uno position in this regard

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam