ആസിഫ് അലിയും വെറുക്കപ്പെട്ടവന്‍

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/09-is-asif-ali-going-the-prithviraj-way-1-aid0032.html">« Previous</a>

Asif Ali
ഈ വര്‍ഷമാദ്യം നടന്ന സെലിബ്രെറ്റി ക്രിക്കറ്റ് ലീഗില്‍ ആസിഫ് അലി പങ്കെടുക്കാതിരുന്നത് വന്‍ വിവാദങ്ങള്‍ക്ക് തന്നെ വഴിയൊരുക്കിയിരുന്നു. സിസിഎല്ലിന്റ ആദ്യഘട്ടത്തില്‍ സജീവമായിരുന്നെങ്കിലും പരിശീലന ക്യാമ്പിലും മത്സരങ്ങളിലും ആസിഫ് പങ്കെടുക്കാതിരുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് തന്നെ വഴിവച്ചു.

നിന്നുതിരിയാന്‍ നേരമില്ലാത്ത മോഹന്‍ലാലിനെപ്പോലെയുള്ളവര്‍പ്പോലും സിസിഎല്ലിന് വേണ്ടി സമയം കണ്ടെത്തിയപ്പോള്‍ മത്സരം നട്ക്കുന്ന വേദികളില്‍പ്പോലുമെത്താന്‍ ആസിഫ് തയാറായില്ല. ഇതിന് പുറമെ ടീം ക്യാപ്റ്റന്‍ കൂടിയായ മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ പോലും എടുക്കാന്‍ ആസിഫ് തയാറാവാഞ്ഞത് ധിക്കാരപരമായാണ് വിലയിരുത്തപ്പെട്ടത്. ഈ സംഭവങ്ങളുടെ പേരില്‍ ആസിഫ് താരസംഘടനയയായ അമ്മയില്‍ നിന്ന് പുറത്താകുന്നതിന്റെ വക്കില്‍ വരെ കാര്യങ്ങളെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ കാര്യത്തില്‍ മുതിര്‍ന്ന നടന്‍ ജഗതി ശ്രീകുമാറുമായുള്ള ആസിഫിന്റെ താരതമ്യപ്പെടുത്തലും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

സാള്‍ട്ട് ആന്റ് പെപ്പര്‍ നല്‍കിയ വിജയത്തിളക്കം ആവര്‍ത്തിയ്ക്കാന്‍ ആസിഫിന് കഴിഞ്ഞിരുന്നില്ല. അസുരവിത്ത്, ഉന്നം തുടങ്ങിയ സിനിമകളുടെ പരാജയം യുവതാരത്തിന് തിരിച്ചടിയായി. ഓര്‍ഡിനറി വിജയം കണ്ടെങ്കിലും ആസിഫിനെക്കാള്‍ തിളങ്ങിയത് ചിത്രത്തിലെ സഹതാരങ്ങളായിരുന്നു.

എന്തായാലും വിമര്‍ശനങ്ങള്‍ താരത്തിന്റെ കണ്ണുതുറിപ്പിച്ചുവെന്ന് തന്നെയാണ് സിനിമാരംഗത്തെ അണിയറസംസാരം. മറ്റുള്ളവരുടെ ഫോണ്‍ കോളുകള്‍ എടുക്കാനും മറുപടി പറയാനും താരം ഇപ്പോള്‍ സമയം കണ്ടെത്തുന്നുണ്ടത്രേ. വെറുക്കപ്പെട്ടവനെന്ന ഇമേജ് മാറ്റാന്‍ ഇതൊക്കെ ആസിഫിനെ സഹായിക്കുമെന്ന് തന്നെ കരുതാം.

ആദ്യപേജില്‍
പൃഥ്വിയുടെ വഴിയേ ആസിഫും

<ul id="pagination-digg"><li class="previous"><a href="/news/09-is-asif-ali-going-the-prithviraj-way-1-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X