twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയചന്ദ്രനെ ഒഴിവാക്കിയവര്‍ ആരെല്ലാം

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/09-jayachandran-songs-intentionally-avoid-films-1-aid0166.html">« Previous</a>

    Jayachandran
    അപൂര്‍വ്വമായി ചിലപാട്ടുകള്‍ സിറ്റ്വേഷന്‍ ബേസില്‍ ബദലായ് റിക്കാര്‍ഡ് ചെയ്തു ഉപയോഗിക്കേണ്ടി വരും ഉദാഹരണത്തിലന് തന്മാത്രയിലെ ഇതളൂര്‍ന്നുവീണ പനിനീര്‍ദലങ്ങള്‍ ജയചന്ദ്രന്‍ പാടിയ ഈ ഗാനത്തിനു പകരം മോഹന്‍ലാല്‍ പാടിയതാണ് പ്രസ്തുത രംഗത്ത് ഉപയോഗിക്കുന്നത്.

    എന്നാല്‍ ബ്‌ളസിയുടെ തന്നെ പ്രണയത്തില്‍ പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ..സിനിമ വന്നപ്പോള്‍ ശ്രേയഘോഷാലിന്റെ പാട്ടുമാത്രം. ആഴക്കടലിന്റെ അങ്ങേക്കരയിലായ്... ചാന്തുപൊട്ടുവന്നപ്പോള്‍ ജാനകിയുടെ പാട്ടേ ഉള്ളു. അയ്യര്‍ ദി ഗ്രേറ്റ്, ചങ്ങാതി പൂച്ച , ഓര്‍ക്കുക വല്ലപ്പോഴും, പല്ലാവൂര്‍ ദേവനാരായണന്‍, നോട്ടം, ദേ ഇങ്ങോട്ട് നോക്കിയേ, ഉടയോന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ഫിലിം സ്‌റാര്‍ എന്നിവയിലെ ജയചന്ദ്രന്‍ പാട്ടുകളെ അപ്രസക്തമാക്കികൊണ്ട് സിനിമ വന്നപ്പോള്‍ പൗരന്‍,കരുമാടിക്കുട്ടന്‍, അമ്മക്കിളിക്കൂട്, കളിവീട്, അകലെ, വെണ്‍ശംഖുപോല്‍ എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ നിന്ന് ജയചന്ദ്രന്റെ പാട്ടേ തുടച്ചു മാറ്റപ്പപ്പെട്ടു.

    ജയചന്ദ്രനെപ്പോലൊരു ഗായകനോട് ഈ വിധം സമീപിക്കുമ്പോള്‍ പുതിയ ഗായകരുടെയൊക്കെ അവസ്ഥ എന്തായിരിക്കും. മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി, മധുചന്ദ്രികയുടെ.., കല്ലോലിനി...., റംസാനിലെ ചന്ദ്രികയോ...., കരിമുകില്‍ കാട്ടിലെ..., പറഞ്ഞാല്‍ തീരാത്തത്ര മധുരഗാനങ്ങള്‍ കൊണ്ട് മലയാളചലച്ചിത്രധാരയെ ഭാവസാന്ദ്രമാക്കിയ പാലിയത്ത് ജയചന്ദ്രന്‍ ആസ്വാദകമനസ്സില്‍ ഇതളൂര്‍ന്ന് വീഴാത്ത പരിമളമാര്‍ന്ന റോസാപൂവ് തന്നെയാണ്.

    രണ്ടായിരത്തിപതിനൊന്നിലെ ഏറ്റവും ഹൃദ്യമാര്‍ന്ന പ്രണയഗാനം പ്രേമിക്കുമ്പോള്‍ ..നീയും ഞാനും, സാള്‍ട്ട് ആന്റ് പെപ്പറിലൂടെഅനുഭവിച്ചുകഴിഞ്ഞതാണ്. മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്ന, ആരാരും കാണാതെ ആരോമല്‍ തൈമുല്ല, ആലിലത്താലിയുമായ് വരുനീ തിങ്കളെ, പിന്നിട്ട വര്‍ഷങ്ങളിലത്രയും ഈ ഗായകന്റെ അടയാളപ്പെടുത്തലുകള്‍ കാലം തിരിച്ചറിഞ്ഞതാണ്.

    ഇന്നും പ്രണയാദ്രമായ് ഭാവസാന്ദ്രമായ് പാടികൊണ്ടിരിക്കുന്ന നിര്‍മമനായ ജയചന്ദ്രനോട് മലയാളസിനിമ തെറ്റു ചെയ്തിരിക്കുന്നു.ആദരിച്ചില്ലെങ്കിലും അവമതിക്കുന്നതും ജയചന്ദ്രന്‍ ക്ഷമിക്കുന്നു അതാണ് ആ വലിയ ഗായകന്റെ ഗരിമ.

    ആദ്യപേജില്‍
    ജയചന്ദ്രനോട് ഇതു വേണമായിരുന്നോ

    <ul id="pagination-digg"><li class="previous"><a href="/news/09-jayachandran-songs-intentionally-avoid-films-1-aid0166.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X