»   » നെറ്റില്‍ കുരുത്തം കെട്ടവന്‍ തരംഗം

നെറ്റില്‍ കുരുത്തം കെട്ടവന്‍ തരംഗം

Posted By: Staff
Subscribe to Filmibeat Malayalam
Kurutham Kettavan
പലപ്പോഴും ആല്‍ബങ്ങള്‍ ഫെയ്മസ് ആകുന്നത് ഞൊടിയിടകൊണ്ടാണ്. വെറുതെ തയ്യാറാക്കി യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയാല്‍മതി. ആല്‍ബത്തിന്റെ ക്രിയേറ്ററും താരങ്ങളും എപ്പോള്‍ ഫെയ്മസ് ആയി എന്ന് ചോദിക്കേണ്ടതേയുള്ളു.

സില്‍സില ഓര്‍ക്കുന്നില്ലേ, വെറുത്തിട്ടും വെറുത്തിട്ടും മലയാളി നെറ്റില്‍ തിരയുകയും കാണുകയും ചെയ്ത ആല്‍ബം. സില്‍സില പ്രസിദ്ധമായത് ഇഷ്ടക്കേടുകൊണ്ടാണെങ്കില്‍ ഇപ്പോഴിതാ മറ്റൊരു ആല്‍ബം നെറ്റില്‍ താരമാകുന്നു.

കുരുത്തംകെട്ടവന്‍, അതേ നടന്‍ സുരാജ് വെഞ്ഞാറമൂടും, അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസും ചേര്‍ന്നഭിനയിച്ച ആല്‍ബമാണിത്. രണ്ടുപേരും തകര്‍ത്തഭിനയിക്കുന്നത് വീഡിയോയില്‍ കാണം.

പൂര്‍ണമായും ഗ്രാഫിക്‌സ് മാത്രമുപയോഗിച്ച് പുറത്തിറക്കുന്ന മലയാളത്തിലെ ആദ്യ ആല്‍ബമെന്ന പേരോടുകൂടിയാണ് കുരുത്തം കെട്ടവന്‍ എത്തിയിരിക്കുന്നത്. വീഡിയോയിലെ കുരുത്തം കെട്ടവന്‍ സുരാജ് തന്നെ .സുരാജിന്റെ റോസിക്കുട്ടി എന്ന കാമുകിയാട്ടാണ് രഞ്ജിനി അഭിനയിക്കുന്നത്.

അനൂപ് ശങ്കറാണ് കുരുത്തംകെട്ടവന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോയില്‍ ആദ്യാവസാനം അനൂപിന്റെ സാന്നിധ്യമുണ്ട്. ഗാനരചനയും സംഗീതസംവിധാനവും ചെയ്തിരിക്കുന്നത് ഹരിപ്രസാദ് ആണ്.

ഫേവര്‍ ഫ്രാന്‍സിസ് ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ആല്‍ബം ഹിറ്റാവുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളു. പക്ഷേ നെറ്റ്‌സാവികള്‍ ഇതില്‍ ആകൃഷ്ടരായിക്കഴിഞ്ഞുവെന്നതില്‍ സംശയമില്ല.

പണ്ടെങ്ങാട്ടു പഠിക്കാന്‍ വിട്ടപ്പം
മനയ്ക്കലെ മാവിനെ കല്ലെറിഞ്ഞില്ലേ... കുരുത്തം കെട്ടവന്‍ എന്നിങ്ങനെയാണ് ഗാനം തുടങ്ങുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam