റെഡ് ചില്ലീസ് കുരുക്കില്‍; മെച്ചം ലൗ ഇന്‍ സിംഗപ്പൂരിന്

അതേ സമയം മമ്മൂട്ടി-അര്‍ജ്ജുന്‍ ടീം നായകന്‍മാരാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന വന്ദേമാതരത്തിന്റെ റിലീസ് ഒരിയ്‌ക്കല്‍ കൂടി മാറി. ആദ്യം ക്രിസ്‌മസിനും പിന്നീട് പൊങ്കല്‍ ദിനമായ ജനുവരി 14നും റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ഇതോടെ വന്ദേമാതരത്തിന്റെ വിതരണം ഏറ്റെടുത്തിരുന്ന വൈശാഖ രാജന്‍ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായ റെഡ് ചില്ലീസിന്റെ റിലീസ് തീയതിയും മാറിയിട്ടുണ്ട്. ജനുവരി 9ന് തിയറ്ററുകളിലെത്തുമെന്നറിയിച്ചിരുന്ന റെഡ് ചില്ലീസിന്റെ റിലീസ് നിര്‍മാതാവും വിതരണക്കാരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നീണ്ടിരിയ്‌ക്കുന്നത്.
ഫസ്റ്റ് കോപ്പിയായതിന് ശേഷം നിര്‍മാതാവ് കൂടുതല്‍ തുക ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിച്ചിരിയ്‌ക്കുന്നത്.
എന്നാല്‍ റെഡ് ചില്ലീസിന് വന്നുപെട്ട പ്രതിസന്ധി ലൗ ഇന്‍ സിംഗപ്പൂരിന് ഗുണകരമാകുമെന്ന് കരുതപ്പെടുന്നു. റെഡ് ചില്ലീസിന്റെ റിലീസിന് വേണ്ടി നിശ്ചയിച്ചിരുന്ന തിയറ്ററുകള്‍ വിതരണക്കാരായ വൈശാഖ ഫിലിംസ് ലൗ ഇന്‍ സിംഗപ്പൂരിന് വേണ്ടി ചാര്‍ട്ട് ചെയ്യുന്നതോടെ ചിത്രം 100ലധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications











