»   »  ജെനീലിയയ്ക്ക് വിലക്കേര്‍പ്പെടുത്തി

ജെനീലിയയ്ക്ക് വിലക്കേര്‍പ്പെടുത്തി

Posted By:
Subscribe to Filmibeat Malayalam
Genelia
തെന്നിന്ത്യയിലും ബോളിവുഡിലും പേരെടുത്ത നടി ജനീലിയയ്ക്ക് വിലക്കേര്‍പ്പെടുത്തി. തെലുങ്ക് മൂവി ആര്‍ടിസ്റ്റ് അസോസിയേഷന്‍(എംഎഎ)ആണ് ജെനീലിലയെ വിലക്കിയിരിക്കുന്നത്. ആക്ടേഴ്‌സ് ഗില്‍ഡില്‍ നടി അംഗത്വമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

തെലുങ്കില്‍ ജെനീലിയ ഏറ്റവുമവസാനമായി ചെയ്ത നാ ഇഷ്ടം എന്ന ചിത്രത്തെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇനിമുതല്‍ മറ്റൊരു തെലുങ്ക് ചിത്രത്തിനുവേണ്ടിയും കരാറൊപ്പിടാന്‍ വിലക്കുപ്രകാരം ജെനീലിയയ്ക്ക് കഴിയില്ല.

കഴിഞ്ഞ ഏഴെട്ടുവര്‍ഷമായി ജെനീലിയ തെലുങ്കില്‍ സജീവമാണ്. എന്നിട്ടും ആക്ടേഴ്‌സ് ഗില്‍ഡില്‍ അംഗത്വമെടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞാല്‍ അത്് അംഗീകരിക്കാന്‍ കഴിയില്ല. നടിയ്‌ക്കെതിരെ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് നോട്ടീസ് അയയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്- അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു.

സംഭവത്തില്‍ ജെനീലിയ ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബുധനാഴ്ച ഇവര്‍ അംഗത്വമെടുക്കാനായി ഹൈദരാബാദില്‍ എത്തുമെന്ന് സൂചനയുണ്ട്. ഒരു ലക്ഷം രൂപ നല്‍കിയാണ് അംഗത്വമെടുക്കേണ്ടത്.

തെലുങ്കില്‍ ജെനീലിയയ്ക്ക്് നല്ല നടിയെന്ന പേരാണുള്ളത്. ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിന് പിന്നാലെ തമിഴിലും സജീവമായ താരത്തിന് ബോളിവുഡിലും ഏറെ അവസരങ്ങളുണ്ട്.

English summary
The Telugu Movie Artistes Assocation, (MAA), has resolved to ban actress Genelia for not taking up the membership in the actors guild,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam