»   » മാക്ട പ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ കോലം കത്തിച്ചു

മാക്ട പ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ കോലം കത്തിച്ചു

Subscribe to Filmibeat Malayalam

മമ്മൂട്ടിക്കെതിരെ തുറന്ന പ്രതിഷേധവുമായി മാക്ട പ്രവര്‍ത്തകര്‍ തെരുവിലേക്ക്. എറണാകുളത്തിനടുത്ത് കാക്കനാട് ഷൂട്ടിംഗ് പുരോഗമിയ്ക്കുന്ന മമ്മൂട്ടി ചിത്രമായ ഡാഡി കൂളിന്റെ ലൊക്കേഷനിലെത്തിയ മാക്ട പ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ കോലം കത്തിച്ചു. മാക്ട അംഗങ്ങള്‍ക്ക് മമ്മൂട്ടി ജോലി നിഷേധിയ്ക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. മമ്മൂട്ടിയ്ക്ക് പുറമെ സംവിധായകന്‍ സിബി മലയിലിന്റെ കോലവും ഇവര്‍ കത്തിച്ചു. എന്നാല്‍ പ്രതിഷേധക്കാര‍് ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയില്ല.

മമ്മൂട്ടിയടങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ നിര്‍ദ്ദേശപ്രകാരം മാക്ടയില്‍ അംഗമായ തൊഴിലാളികള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവസരങ്ങള്‍ നിഷേധിയ്ക്കുന്നുണ്ടെന്ന് സംഘടനയുടെ പ്രസിഡന്റ് വിനയനും ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കരയും നേരത്തെ ആരോപിച്ചിരുന്നു.

ശ്രീനിവാസന്‍ നായകനായ കഥ സംവിധാനം കുഞ്ചാക്കോ എന്ന ചിത്രത്തില്‍ നിന്നും എഡിറ്റര്‍ മുരളിയും ബനാറസിന്റെ ഡബ്ബിംഗ് ജോലിയില്‍ നിന്നും ശ്രീജയും ഒഴിവാക്കപ്പെട്ടത് ഇത്തരത്തിലാണ്. ഇവര്‍ക്ക് പുറമെ ആറ് ഡ്രൈവര്‍മാരെയും സൂപ്പര്‍താരം ഇടപെട്ട് പുറത്താക്കിയതായി മാക്ട പ്രസിഡന്റ് വിനയന്‍ ആരോപിച്ചത്.

എന്നാല്‍ മമ്മൂട്ടിക്കും സിബി മലയിലിനും എതിരെയുള്ള പ്രതിഷേധം വലിയ കാര്യമായി എടുക്കേണ്ടെന്നാണ് സിബി മലയില്‍ ചെയര്‍മാനായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക)യുടെ നിലപാട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam