»   » ആസിഫ് അലിക്ക് ഒഴിമുറിയില്‍ മൂന്ന് നായികമാര്‍

ആസിഫ് അലിക്ക് ഒഴിമുറിയില്‍ മൂന്ന് നായികമാര്‍

Posted By:
Subscribe to Filmibeat Malayalam
Asif-Swetha-Padmapriya-Bhavana
തലപ്പാവിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒഴിമുറി എന്ന ചിത്രത്തില്‍ആസിഫ്അലി നായകനാവുന്നു.

ശ്വേതമേനോന്‍, പത്മപ്രിയ, ഭാവന എന്നിവര്‍നായികമാരാവുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് അങ്ങാടിത്തെരു
എന്ന പ്രശസ്ത തമിഴ് ചിത്രത്തിന്റെ കഥാകൃത്തായ ജയമോഹനാണ്.

ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാലിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത തലപ്പാവിന്‌ശേഷം നീണ്ട ഇടവേള പിന്നിട്ടാണ് മധുപാല്‍ തന്റെ രണ്ടാമത്തെ ചിത്രമായ ഒഴിമുറിയില്‍ എത്തുന്നത്.

ആദിവാസികളുടെ ഉടയോനായ നക്‌സല്‍ വര്‍ഗ്ഗീസിന്റെയും അയാളെ വെടിവെച്ചുകൊന്ന രാമചന്ദ്രന്‍നായരുടേയും
ജീവിതം പറഞ്ഞ സിനിമ ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.

ധന്യമേരി വര്‍ഗ്ഗീസ് ഈ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. തമിഴിലും മലയാളത്തിലും വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട അങ്ങാടിതെരുവിന്റെ കഥാകാരന്റെ രചനയിലൂടെ ഒരുങ്ങുന്ന ഒഴിമുറി പ്രേക്ഷകന് പുതിയ പ്രതീക്ഷകള്‍ നല്കുന്നുണ്ട്.

യുവപ്രേക്ഷകരുടെ യൂത്ത് ഐക്കണ്‍ ആസിഫ് അലിയും ലാലും സാള്‍ട്ട് ആന്റ് പെപ്പറിനുശേഷം വീണ്ടുംഒന്നിക്കുകയുമാണ് ഈ ചിത്രത്തിലൂടെ.

വിവാഹശേഷം ശ്വേതമേനോന് ലഭിക്കുന്ന ശക്തമായ വേഷമായിരിക്കും ചിത്രത്തിലേതെന്ന് പറയപ്പെടുന്നു. ഏപ്രിലില്‍ ചിത്രീകരണമാരംഭിക്കുന്ന ഒഴിമുറിയുടെ പ്രധാന ലൊക്കേഷന്‍ തക്കല ആയിരിക്കും.

English summary
After critically acclaimed “Thalapavu” Madhupal is back with his second film “Ozhimuri”. Lal and Asif Ali will play the lead roles after the success of Salt N Pepper. Shwetha Menon, Bhavana and Padmapriya are the lead ladies in “Ozhimuri”.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam