»   » കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി?

കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam
Mammootty
പഴശ്ശിരാജയുടെ വന്‍ വിജയം മലയാള സിനിമയില്‍ ഒരു വിജയ ഫോര്‍മുലയ്ക്ക് വഴി തുറക്കുകയാണോ? ചരിത്ര-പുരാണ സിനിമകളിലൂടെ വന്‍ വിജയം കൊയ്യാമെന്ന ആഗ്രഹത്തില്‍ ഒരുപിടി നിര്‍മാതാക്കള്‍ ഇത്തരം സിനിമകളുടെ പിന്നാലെ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിലേറ്റവും അവസാനമായി കേട്ടത് പഴശ്ശിരാജ ടീം വീണ്ടുമൊന്നിയ്ക്കുന്ന കര്‍ണനെപ്പറ്റിയായിരുന്നു. ഇതിഹാസത്തിലെ ദുരന്തനായകനായ കര്‍ണന്റെ കഥ പ്രമേയമാക്കി ഹരിഹരന്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെയാണ് നായകനായി നിശ്ചയിച്ചിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയെ തന്നെ നായകനാക്കി മറ്റൊരു ചരിത്ര സിനിമയെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിയ്ക്കുന്നു. ഇക്കുറി കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്രപുരുഷനെ കേന്ദ്രമാക്കി ഒരുക്കുന്ന സിനിമയുടെ റിപ്പോര്‍ട്ടുകളാണ് വന്നിരിയ്ക്കുന്നത്.

സംവിധായകന്‍ ജയരാജ് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിയ്ക്കുന്നത് പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന നോവലെഴുതിയ ടിപി രാജീവനാണ്. വിവിധ ഭാഷകളിലായി ഒരേ സമയം ചിത്രീകരിയ്ക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഒരു വമ്പന്‍ പ്രൊജക്ടായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

ഏറെക്കാലം മുമ്പ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ കുഞ്ഞാലിമരയ്ക്കാരായി അഭിനയിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു. ഈ വിജയചരിത്രം ആവര്‍ത്തിയ്ക്കുമോയെന്ന് കാത്തിരുന്ന് കാണാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam