»   » മമ്മൂട്ടി ജീവന്മരണ പോരാട്ടത്തില്‍

മമ്മൂട്ടി ജീവന്മരണ പോരാട്ടത്തില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/09-mammootty-face-trouble-again-carrier-2-aid0032.html">Next »</a></li></ul>
Mammootty
അതേ മമ്മൂട്ടി ഒരു ജീവന്മരണ പോരാട്ടത്തിലാണ്! ആദായനികുതി വകുപ്പിന്റെ റെയ്ഡും വിവാദങ്ങളൊന്നുമല്ല താരത്തെ അലോസരപ്പെടുത്തുന്നത് മറിച്ച് സമീപകാലത്ത് കരിയറില്‍ നേരിട്ട ഇടര്‍ച്ചയാണ്. മൂന്ന് പതിറ്റാണ്ടായി മോളിവുഡ് അടക്കി ഭരിയ്ക്കുന്ന നടനെ പ്രതിസന്ധിയിലാഴ്ത്തുന്നത്.

2010ല്‍ തകര്‍പ്പന്‍ വിജയങ്ങള്‍ കുറിച്ച നടന് 2011 ല്‍ പരാജയങ്ങളുടെ കഥകള്‍ മാത്രമേ പറയാനുള്ളൂ. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, 1993 മാര്‍ച്ച് 12 എന്നിങ്ങനെ തുടര്‍ച്ചയായി നാല് പരാജയങ്ങളാണ് മമ്മൂട്ടി നേരിടേണ്ടി വന്നത്. ഇത്തരം വീഴ്ചകള്‍ മമ്മൂട്ടിയുടെ കരിയറില്‍ ഇതിന് മുമ്പായിട്ടുണ്ടെങ്കിലും അന്നൊക്കെ താരം വര്‍ദ്ധിതവീര്യത്തോടെ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ മലയാളത്തില്‍ മാറ്റത്തിന്റെ കാറ്റുവീശുന്ന കാലത്ത് പഴയ കാലത്തേതു പോലുള്ള തിരിച്ചുവരവുകള്‍ എളുപ്പമല്ലെന്ന് മറ്റാരെക്കാളും നന്നായി താരത്തിന് അറിയാം. അതുകൊണ്ട് തന്നെ റിസ്‌ക്കുകള്‍ എടുക്കാതെ സുരക്ഷിതമായ ചുവടുവയ്പ്പിനാണ് താരം ഒരുങ്ങുന്നത്.

തനിയ്ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച, ഷാഫി, മലയാളത്തിലെ യുവതിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ജെയിംസ് ആല്‍ബര്‍ട്ട് എന്നിങ്ങനെ അണിയറയില്‍ ശക്തരായവരെ അണിനിരത്തി ഒരുക്കുന്ന വെനീസിലെ വ്യാപാരിയിലൂടെ ബോക്‌സ് ഓഫീസില്‍ വീണ്ടും ഇടിമുഴക്കം സൃഷ്ടിയ്ക്കാനാണ് മമ്മൂട്ടിയുടെ ശ്രമം. കാവ്യ മാധവന്‍ നായികയാവുന്ന ചിത്രത്തില്‍ ഒട്ടേറെ കോമഡി താരങ്ങളും അണിനിരക്കുന്നുണ്ട്.

അടുത്തപേജില്‍
വ്യാപാരിയ്ക്ക് വേണ്ടി മമ്മൂട്ടി എല്ലാം മാറ്റി

<ul id="pagination-digg"><li class="next"><a href="/news/09-mammootty-face-trouble-again-carrier-2-aid0032.html">Next »</a></li></ul>
English summary
However, what is worrying Mammootty who has been lording over Malayalam cinema for nearly three decades is the series of box-office duds in 2011

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam