മമ്മൂട്ടി രക്ഷ തേടുന്നത് വ്യാപാരിയില്‍

നവംബര്‍ നാലിന് ബക്രീസ് സ്‌പെഷ്യലായി വെനീസിലെ വ്യാപാരി തിയറ്ററുകളിലെത്തിയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ആലപ്പുഴയില്‍ ഷൂട്ടിങ് നടക്കുന്ന ഈ സിനിമ തീര്‍ത്തിന് ശേഷമേ മമ്മൂട്ടി മറ്റു സിനിമകളുടെ ലൊക്കേഷനിലേക്ക് പോകുകയുള്ളൂവെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
അതേസമയം പരാജയങ്ങള്‍ തുടര്‍ക്കഥയായിട്ടും മമ്മൂട്ടിയുടെ താരമൂല്യത്തിന് ഇപ്പോഴും കുറവൊന്നും തട്ടിയിട്ടില്ല. ഇതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി യുവസംവിധായകര്‍ ക്യൂ നില്‍ക്കുന്നത്. നാല് സംവിധായകരാണ് കിങ് ആന്റ കമ്മീഷണറുടെ സെറ്റിലെത്തി മമ്മൂട്ടിയുമായി പുതിയ സിനിമകളുടെ ഡിസ്‌ക്കഷന്‍ നടത്തിയത്.
ഇനിയൊരു പാളിച്ച തന്റെ ഭാഗത്തുനിന്നുണ്ടാവരുതെന്ന തീരുമാനത്തിലാണ് മമ്മൂട്ടിയുടെ പുതിയ നീക്കങ്ങളെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍. മൂന്ന് പതിറ്റാണ്ടോളം കരിയറില്‍ ശ്രദ്ധാപൂര്‍വം നീങ്ങിയ മമ്മൂട്ടി പുതിയ പ്രതിസന്ധിയും അതിജീവിയ്ക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.
മുന്‍പേജില്‍
മമ്മൂട്ടി ജീവന്മരണ പോരാട്ടത്തില്‍


Click it and Unblock the Notifications