»   » മിന്നുകെട്ടിയ മംമ്തയ്ക്ക് പൊന്നുവില

മിന്നുകെട്ടിയ മംമ്തയ്ക്ക് പൊന്നുവില

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
മിന്നുകെട്ടിന് ശേഷമുള്ള ആദ്യചിത്രത്തിന് നടി മംമ്ത മോഹന്‍ദാസിന് വമ്പന്‍ പ്രതിഫലം. ദിലീപിനെ നായകനാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിയ്ക്കുന്ന മൈ ബോസില്‍ അഭിനയിക്കുന്നതിനാണ് മംമത വമ്പന്‍ പ്രതിഫലം കൈപ്പറ്റുന്നത്.

മൈ ബോസില്‍ ഒപ്പുവച്ചതോടെ 15 ലക്ഷം രൂപ മംമ്തയുടെ കീശയിലെത്തിയതെന്നാണ് സംസാരം. വിവാഹാനന്തരം ഒരു പ്രാദേശികഭാഷാ നടിയെ സംബന്ധിച്ചിടത്തോളം ഈ തുക വളരെ വലുതാണെന്ന് വ്യക്തമാണ്. ചിത്രത്തിലെ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നതിനായി തുടര്‍ച്ചയായി 30 ദിവസത്തെ ഡേറ്റാണ് മംമ്ത നല്‍കിയിരിയ്ക്കുന്നതത്രേ.

കഴിഞ്ഞ ഡിസംബറില്‍ വിവാഹത്തിന് തൊട്ടുമുമ്പാണ് മൈ ബോസിലേക്ക് മംമ്ത കരാറായത്. വന്‍ പ്രതിഫലം സ്വന്തമാക്കിയതോടെ മോളിവുഡിലെ മുന്‍നിര നായികയായി മംമ്ത മാറുകയാണ്. മലയാളത്തില്‍ 17 ലക്ഷം രൂപ പ്രതിഫലം വാങ്ങാനൊരുങ്ങുന്ന കാവ്യയ്ക്കും താഴെ രണ്ടാമതായാണ് മംമ്തയുടെ സംസ്ഥാനം. അതേസമയം അന്യഭാഷകളില്‍ നിന്ന് ഇവിടെയെത്തുന്ന നടിമാര്‍ 15-30 ലക്ഷത്തിനിടയ്ക്കാണ് പ്രതിഫലം വാങ്ങുന്നതെന്ന് മറ്റൊരു കാര്യം.

മമ്മി ആന്റ് മി ഫെയിം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ബോസില്‍ കുട്ടനാട്ടുകാരനായ ഒരു സോഫ്റ്റ് എഞ്ചിനീയറുടെ വേഷത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ബോസ്സിന്റെ വേഷമാണ് മംമ്തയ്ക്ക്.

റൊമാന്റിക്-കോമഡി ചിത്രമായി ഒരുക്കുന്ന മൈ ബോസ്സില്‍ ലെന, സലീം കുമാര്‍, സുരേഷ് കൃഷ്ണ എന്നിവരും വേഷമിടുന്നുണ്ട്. മേയില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ മുംബൈയാണ്.

English summary
Actress Mamta Mohandas has received her highest pay cheque yet for her first signing post wedding. The actress will star opposite Dileep in the East Coast Vijayan-produced film My Boss

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X