»   » സരോജിന്റെ വലയില്‍ വീണ നീലിമയായി മംമ്ത

സരോജിന്റെ വലയില്‍ വീണ നീലിമയായി മംമ്ത

Posted By:
Subscribe to Filmibeat Malayalam
Mamta
കഴിവുള്ള നടിയാണ് താനെന്ന് ആദ്യചിത്രമായ മയൂഖത്തിലൂടെത്തന്നെ മംമ്ത മോഹന്‍ദാസ് തെളിയിച്ചതാണ്. പിന്നീട് ലങ്കപോലുള്ള ചില അബദ്ധങ്ങള്‍ മംമ്തയ്ക്ക സംഭവിച്ചെങ്കിലും കുറച്ച് സമയമെടുത്ത് ശക്തമായിത്തന്നെ താരം തിരിച്ചെത്തി. പിന്നീട് ഒരുപിടി നല്ലവേഷങ്ങള്‍, ഇവയെല്ല്ാം മലയാളികള്‍ അംഗീകരിക്കുകയും മംമ്തയ്ക്ക് നമ്മുടെ കുട്ടിയൊന്നൊരു ഇമേജ് കൊടുക്കുകയും ചെയ്തു.

വിവാഹത്തിനൊരുങ്ങുന്ന മംമ്ത അതിന് മുമ്പായി ഒട്ടേറെ നല്ല ചിത്രങ്ങളില്‍ നായികയാവുകയാണ്. വിവാഹം കഴിഞ്ഞ് അഭിനയം നിര്‍ത്തുമെന്ന് പറഞ്ഞിട്ടില്ലെങ്കിലും വരന്‍ വിദേശത്തായതിനാല്‍ മംമ്ത വിവാഹശേഷവും സജീവമായി സിനിയിലുണ്ടാകുമോയെന്നകാര്യം പറയുക വയ്യ.

എന്നാന്തായാലും ഒട്ടേറെ പുതിയ ചിത്രങ്ങളില്‍ മംമ്ത നായികയാവുന്നുണ്ട്. അതിലൊന്നാണ് സജിന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ആക്ഷേപഹാസ്യചിത്രം പത്മശ്രീഭരത് ഡോക്ടര്‍ സരോജ് കുമാര്‍. ഈ ചിത്രത്തില്‍ നായകനായി എത്തുന്ന ശ്രീനിവാസനാണ്. ശ്രീനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്.

ഇതില്‍ നിലിമ എന്ന നായികഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സരോജ് കുമാര്‍ എന്ന കഥാപാത്രം തന്നെയാണ് ഇത്. പാസഞ്ചര്‍ എന്ന ചിത്രത്തില്‍ മംമ്തയും ശ്രീനിവാസനും ഒന്നിച്ചിരുന്നു. പക്ഷേ നായികാനായകന്മാരായി ഇതാദ്യമാണ് ഇവരെത്തുന്നത്. നീലിമ സരോജ് കുമാറിന്റെ ഭാര്യയാണ്, ഒപ്പം നടിയുമാണ്.

തന്റെ കരിയറില്‍ സരോജ് കുമാര്‍ സഹായമാകുമെന്നൊക്കെയായിരുന്നു നീലിമയുടെ പ്രതീക്ഷകള്‍. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ അധികമാണ്. സിനിമയ്‌ക്കൊപ്പം തന്നെ കുടുംബജീവിതത്തിലെ കാര്യങ്ങളും ചിത്രത്തില്‍ പ്രമേയമാവുകയാണ്. ശ്രീനിവാസനും മംമ്തയ്ക്കുമൊപ്പം സുരാജ് വെഞ്ഞാറമൂട്, മുകേഷ്, ജഗതി, സലിം കുമാര്‍, വിനീത് ശ്രീനിവാസന്‍, ഷാനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

English summary
Mamta Mohandas will be seen with Sreenivasan in the film Padmashree Bharath Dr Sarojkumar,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam