മഞ്‌ജു വാര്യര്‍ മടങ്ങിയെത്തുന്നു

എട്ട് വര്‍ഷം മുമ്പ് മലയാള സിനിമയില്‍ കത്തി നില്‌ക്കവെയാണ് വെറുതെ ഒരു ഭാര്യയുടെ റോളിലേക്ക് മഞ്‌ജു ഒതുങ്ങിപ്പോയത്. അന്നു തൊട്ടേ മഞ്‌ജുവിന്റെ തിരിച്ചുവരവിന് വേണ്ടി ആരാധകര്‍ കാത്തിരിയ്‌ക്കുകയായിരുന്നു.
മഞ്‌ജു അവസാനമഭിനയിച്ച 'കണ്ണെഴുതി പൊട്ടും തൊട്ടി'ലെ അഭിനയം നിരൂപക പ്രശംസ നേടിക്കൊടുത്തതിനൊപ്പം ദേശീയ പുരസ്‌ക്കാരത്തിന് തൊട്ടടുത്ത് വരെ താരത്തെ എത്തിച്ചിരുന്നു.
അടുത്തിടെ അമ്മയ്‌ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി20യില്‍ മ്‌ഞ്‌ജു അഭിനയിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ ട്വന്റി20യുടെ തന്നെ ഓഡിയോ സിഡി പ്രകാശനവേളയില്‍ സന്നിഹിതയായി മഞ്‌ജു തന്റെ തിരിച്ചുവരവിന് ശക്തമായ സൂചനകള്‍ തന്നിരുന്നു.
അടുത്ത പേജില്‍
ലാലിനെ കടത്തിവെട്ടിയ അഭിനയ മികവ്


Click it and Unblock the Notifications