»   » മഞ്‌ജു വാര്യര്‍ മടങ്ങിയെത്തുന്നു

മഞ്‌ജു വാര്യര്‍ മടങ്ങിയെത്തുന്നു

Subscribe to Filmibeat Malayalam
Manju Variyar
ബോഡിഗാര്‍‍ഡി'ലൂടെ വീണ്ടും സിനിമാ ലോകത്ത്‌ മടങ്ങിയെത്തുന്ന താരം കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുമോയെന്ന കാര്യം വ്യക്തമല്ല.

അങ്ങനെയുണ്ടെങ്കില്‍ തന്നെ മറ്റു നടന്‍മാര്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ മഞ്‌ജുവിനെ അഭിനയിപ്പിക്കാന്‍ ദിലീപ്‌ തയാറാകുമോയെന്ന്‌ കണ്ടറിയണം. കഴിവ് തെളിയിച്ച ഒരു അഭിനേത്രിയെ വീടിനുള്ളില്‍ തളച്ചിടുന്നതിനെതിരെ ദീലിപിനോട് പ്രേക്ഷകര്‍ക്കും മഞ്ജുവിന്റെ ആരാധകര്‍ക്കും പരാതിയുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ പലപ്പോഴും ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അഭിനയ രംഗത്ത് തിരിച്ചെത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മഞ്ജുവിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.എന്നാല്‍ തന്റെ ഭാര്യയെ മറ്റൊരു പുരുഷന്‍ കെട്ടിപ്പിടിയ്‌ക്കുന്നത്‌ ഇഷ്ടമില്ലെന്ന കാര്യവും ദിലീപ് തുറന്നു പറഞ്ഞു.

മറ്റു നടിമാര്‍ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന ദിലീപിനെ പോലൊരു താരത്തില്‍ നിന്നും ഇത്തരമൊരു അഭിപ്രായമുണ്ടായത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ദിലീപിന്റെ സ്വാര്‍ത്ഥതയെന്ന് പോലും ഇതിന് വ്യാഖ്യാനങ്ങള്‍ ഉണ്ടായി

ദിലീപിനെപ്പോലെ പ്രൊഫഷണലായ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായമായിരുന്നുവെന്നും വാദഗതികള്‍ ഉയര്‍ന്നു. മഞ്ജു വീണ്ടും അഭിനയരംഗത്ത് എത്തുമെന്ന് സൂചനയില്ലാത്ത സമയത്തായിരുന്നു ദിലീപില്‍ നിന്നും അത്തരമൊരു അഭിപ്രായം ഉണ്ടായത്.

അങ്ങനെയൊരു അഭിപ്രായം ദിലീപിന്‌ ഇപ്പോഴുമുണ്ടെങ്കില്‍ മഞ്‌ജുവിന്റെ രണ്ടാമൂഴം പ്രേക്ഷകര്‍ക്ക്‌ നിരാശ പകരുമെന്ന കാര്യമുറപ്പാണ്‌.

മുന്‍ പേജുകളില്‍
മഞ്‌ജു വാര്യര്‍ മടങ്ങിയെത്തുന്നു
ലാലിനെ കടത്തിവെട്ടിയ അഭിനയ മികവ്‌

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam