For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലിസം സത്യന്‍ ചിത്രങ്ങളില്‍

  By Ravi Nath
  |
  <ul id="pagination-digg"><li class="next"><a href="/news/09-mohanlal-sathyan-anthikkad-combination2-aid0166.html">Next »</a></li></ul>

  Mohanlal-Sathyan Anthikkad
  മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലേക്കുള്ള പടവുകളില്‍ ഏറ്റവും പ്രസക്തമായ പേരുകളാണ് സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും. ഹാസ്യവും തനിനാട്ടുമ്പുറവും സമ്മാനിച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരേയും മറ്റ് മിഡില്‍ ക്ലാസ്സുകാരേയും കയ്യിലെടുക്കുന്ന ഒരു കാലഘട്ടമായിരുന്നു എണ്‍പതുകള്‍.

  പ്രിയദര്‍ശന്‍ ലാലിന്റെ സുഹൃത്തും നാട്ടുകാരനും സഹപാഠിയുമൊക്കെ ആവുമ്പോള്‍ ,സത്യന്‍ അന്തിക്കാട് ലാലിന്റെ ഉള്ള് തൊട്ടറിഞ്ഞ സംവിധായകനാണ്. തന്റെ ആദ്യ ചിത്രമായക ുറുക്കന്റെ കല്ല്യാണത്തില്‍ വളരെ ചെറിയൊരു വേഷം നല്കി ലാലിനെ ഉള്‍ക്കൊള്ളിച്ചപ്പോള്‍ അതൊരു പുതിയ വഴിത്തിരിവിന്റെ തുടക്കമാകും അതെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

  തുടര്‍ന്ന് അപ്പുണ്ണിയിലെ മേനോന്‍ മാഷായ് ലാല്‍ എത്തുമ്പോഴേക്കും സംവിധായകന്‍ നടന്‍ എന്ന ബന്ധത്തിലപ്പുറം വല്ലാതെ സമരസപ്പെട്ട രണ്ട് ക്രിയേറ്റര്‍മാരുടെ കൂടിച്ചേരലാണ് സംഭവിച്ചത്. കളിയില്‍ അല്പം കാര്യം, അടുത്തടുത്തിലെ വിഷ്ണുമോഹന്‍, അധ്യായം ഒന്നുമുതലില്‍ വിഷ്ണു, പപ്പന്‍ പ്രിയപ്പെട്ട പപ്പനിലെ ഇന്‍സ്‌പെക്ടര്‍ ദേവദാസ്, ഈ ഒരു അടുപ്പം സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കരിലെത്തുമ്പോഴേക്കും അങ്ങ് കുത്തനെ മുകളിലെത്തിയിരുന്നു.

  ലാല്‍ എന്ന നടന്റെ അഭിനയ സാദ്ധ്യതകളുടെ രസകരമായ ഒരു ഏടാണ് പിന്നീട് ഈ കൂട്ടുകെട്ട് മലയാളത്തില്‍ എഴുതി ചേര്‍ത്തത്. ടിപി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ്‌സട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ് അല്പം സിരിയസ്സായി പിന്‍ഗാമിയിലെ ക്യാപ്‌ററന്‍ വിജയ് മേനോന്‍.

  അനിതരസാധാരണമായ മികവോടെ രൂപപ്പെട്ട ഈകഥാപാത്രങ്ങള്‍ ഒക്കെയും മലയാള സിനിമയുടെ വസന്തത്തിന്റെ സഹയാത്രികരാണ്. സംവിധായകന്റെയും കഥാകൃത്തിന്റെയും മനസ്സില്‍ രൂപപ്പെട്ട കഥാപാത്രങ്ങളുടെ മാനറിസങ്ങളിലേക്ക് ലാല്‍ എന്ന നടന്‍ എത്തുന്നത് അനായാസമാണ്.

  സംവിധായകന്റെ സങ്കല്‍പങ്ങളിലെ കഥാപാത്രമായ് വളരുന്ന ലാല്‍ പ്രതീക്ഷകള്‍ക്കപ്പുറത്തേക്കുള്ള സാദ്ധ്യതകളാണ് തുറക്കുന്നത്. ആ അടുപ്പവും നീണ്ടുനിന്ന കൂട്ടുകെട്ടിന്റെ മനശാസ്ത്രവും ഇവര്‍ക്കിടയിലുള്ളകൊടുക്കല്‍ വാങ്ങലുകളുടെ ആശ്ചര്യകരമായ ഇഴയടുപ്പമാണ്.

  സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടിയെങ്കിലും 1986ലെ ഏറ്റവുംനല്ല നടനുള്ള സ്‌റേറ്റ് അവാര്‍ഡ് ലാല്‍ ആദ്യമായ് കരസ്ഥമാക്കുന്നത് ടിപി.ബാലഗോപാലന്‍ എംഎയിലൂടെയാണ്.

  അടുത്ത പേജില്‍
  ലാലും സത്യനും വീണ്ടും

  <ul id="pagination-digg"><li class="next"><a href="/news/09-mohanlal-sathyan-anthikkad-combination2-aid0166.html">Next »</a></li></ul>

  English summary
  Satyan Anthikkad, the director known for his family-themed movies set in rural backdrops, is teaming up with super star Mohanlal after a gap of three years after their previous venture, ‘Ennathe Chintha Vishayam’
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X