അന്തിക്കാട്ടുകാരനൊപ്പം ലാല്‍ വീണ്ടും

അന്തിക്കാട്ടുകാരന്റെ അയല്‍പക്കത്തെ താമസക്കാരന്റെ പരിവേഷം ലാലിന് പെട്ടെന്നിണങ്ങുമോ എന്നായി...മലയാള സിനിമയുടെ നിയന്ത്രണം അമാനുഷിക കഥാപാത്രങ്ങള്‍ ഏറ്റെടുത്തു. ആവര്‍ത്തനവിരസമായ ചുറ്റുപാടുകള്‍ സമ്മാനിച്ച വിരക്തിയില്‍ ഓര്‍മ്മകളുടെ നാട്ടുപച്ചത്തണലില്‍ വീണ്ടും അവര്‍ കണ്ടുമുട്ടി.
രസതന്ത്രത്തിന്റെ പിറവി അങ്ങിനെയായിരുന്നു. ലാലിന്റെ തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും ഇന്നത്തെ ചിന്താവിഷയം. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അജയനായി സത്യന്‍ കഥാപാത്രമായി പാലക്കാട്ടെ നാട്ടുപാതയിലൂടെ അവര്‍ ഒരുമിയ്ക്കുകയാണ്.
അമ്മുക്കുട്ടിഅമ്മ എന്ന കഥാപാത്രമായെത്തുന്ന ഷീലയാണ് പുതിയചിത്രത്തില്‍ ലാലിന്റെ അമ്മ. ബഹളങ്ങളൊന്നുമില്ലാത്ത ടെന്‍ഷനില്ലാതെ തമാശകളും പൊട്ടിച്ചിരികളും ഒക്കെയായി നല്ലഗൃഹാന്തരീക്ഷത്തില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്നതാണ് സത്യന്‍ ചിത്രത്തില്‍ ഏറ്റവും വലിയ
പ്രത്യേകത.
ജീവിതം പോലെസിനിമയും സിനിമ പോലെ ജീവിതവും. മുഴച്ചു നില്‍ക്കലോ ഏച്ചു കെട്ടലോഇല്ലാതെ ഒരു നല്ലസിനിമ കൂടി പിറക്കുന്നു. ലാലിസം തിരിച്ചറിഞ്ഞ സത്യന്‍ അന്തിക്കാടില്‍ നിന്നും.
മുന്‍പേജില്‍
ലാലിസം സത്യന്‍ ചിത്രങ്ങളില്‍


Click it and Unblock the Notifications