പൃഥ്വിയെ നായകനാക്കി നാടുവാഴികള്‍ 2

1989ല്‍ തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രത്തിലൂടെ അധോലോക രാജാക്കന്മാരുടെ കുടുംബജീവിതവും കുടിപ്പകയും പ്രതികാരവുമൊക്കെയാണ് ജോഷി അഭ്രപാളിയിലെത്തിച്ചത്. മധുവും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയവും സ്വന്തമാക്കിയിരുന്നു.
21 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ സംവിധായകനായി ഷാജി കൈലാസും നായകന്റെ റോള്‍ പൃഥ്വിരാജുമാണ് ഏറ്റെടുത്തിരിയ്ക്കുന്നത്.
ആദ്യചിത്രത്തിനു തിരക്കഥയൊരുക്കിയ എസ്എന്‍ സ്വാമി തന്നെയാണ് നാടുവാഴികള്‍ 2 എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിനും തൂലിക ചലിപ്പിക്കുന്നത്. നാടുവാഴികള്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. മാളവിക പ്രൊഡക്ഷന്റെ ബാനറില്‍ എസ് ചന്ദ്രകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് ഷൂട്ടിങ് ആരംഭിച്ച രഘുപതി രാഘവ രാജാറാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാതിവഴിയില്‍ മുടങ്ങിയിരുന്നു.


Click it and Unblock the Notifications











