»   » തിയറ്ററുകാര്‍ക്ക് തിരിച്ചു പണികൊടുത്തു

തിയറ്ററുകാര്‍ക്ക് തിരിച്ചു പണികൊടുത്തു

Posted By:
Subscribe to Filmibeat Malayalam
film
മലയാള സിനിമകളെ മാത്രം ബഹിഷ്‌ക്കരിച്ച സമരം നടത്തുന്ന തിയറ്ററുടമകള്‍ക്ക് മറുപാരയുമായി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. മലയാള സിനിമകള്‍ റിലീസ് ചെയ്യാതെ നിസഹകരണ സമരം പ്രഖ്യാപിച്ച ഫിലിംഎക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള 48 സെന്ററുകളിലും അന്യഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു സിനിമയും പ്രദര്‍ശിപ്പിക്കാന്‍ നല്‍കേണ്ടതില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴസ് അസോസിയേഷന്റെ തീരുമാനം.

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍ തീയറ്റുടമകള്‍ അന്യഭാഷാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നിലപാട്. സൂപ്പര്‍ താരങ്ങളുടെ കോടികള്‍ മുടക്കിയുള്ള സിനിമകള്‍ പെട്ടിയിലിരിയ്ക്കുമ്പോള്‍ അന്യഭാഷ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സമരം നടത്തി എതിരാളികെ സമ്മര്‍ദ്ദത്തിലാഴ്ത്താനുള്ള ഫിലിംഎക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് വന്‍തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം.

അതേസമയം, സമരരംഗത്തില്ലാത്ത ബി.ക്ലാസ് തീയറ്ററുകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനു കീഴിലുള്ള തീയറ്ററുകള്‍ക്ക് സിനിമകള്‍ പ്രദര്‍ശനത്തിനു നല്‍കുമെന്ന് വിതരണക്കാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ തിയറ്ററുകളില്‍ മാത്രം സിനിമ പ്രദര്‍ശിപ്പിച്ച് ലാഭമുണ്ടാക്കാമെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ പുതിയ സിനിമകളൊന്നും തിയറ്ററില്‍ എത്തില്ലെന്നുറപ്പായിരിക്കുകയാണ്.

അതേസമയം ഫിലിം ഡിസ്ട്രിബ്യൂട്ടേഴസ് അസോസിയേഷന്റെ നീക്കത്തെ നേരിടാന്‍ മുംബൈ ചെന്നൈ കേന്ദ്രമായുള്ള അന്യഭാഷാ സിനിമാവിതരണ ലോബിയെ കൂട്ടുപിടിക്കാനാണ് ഫെഡറേഷന്‍ ശ്രമം. ഫെഡറേഷന്റെ തലപ്പത്തുള്ളവര്‍ക്കും വിതരണ കമ്പനികളുണ്ട്. ഈ സ്വാധീനം ഉപയോഗിച്ച് വിലക്ക് മറികടക്കാനാണു നീക്കം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam