»   » എന്നെ പൃഥ്വിയുമായി താരതമ്യം ചെയ്യുന്നു : പണ്ഡിറ്റ്

എന്നെ പൃഥ്വിയുമായി താരതമ്യം ചെയ്യുന്നു : പണ്ഡിറ്റ്

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
മോളിവുഡിലെ സൂപ്പര്‍താരം പൃഥ്വിരാജുമായിട്ടാണ് തന്നെ കൂടുതല്‍ പേരും താരതമ്യം ചെയ്യുന്നതെന്ന് കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ്. പൃഥ്വിയെ ഉന്നമിട്ടുള്ള മെസേജുകള്‍ നമ്മുടെ സംസ്‌കാരത്തിന് എതിരാണെന്നും അതുനിര്‍ത്തണമെന്നും സന്തോഷ് പറയുന്നു.

അതേസമയം പൃഥ്വിയോട് ആരാധനയില്ലെന്നും എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും സന്തോഷ് വ്യക്തമാക്കി. ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പെരിന്തല്‍മണ്ണയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനിടെ തനിയ്ക്ക് നേരെ ചീമുട്ടയെറിഞ്ഞത് മലയാള സിനിമയിലെ പ്രമുഖ താരമാണെന്നും സന്തോഷ് ആരോപിച്ചു. എന്നെ പരസ്യമായി അപമാനിയ്ക്കാനും തകര്‍ക്കാനുമായിരുന്നു ഇത്.

ചാനലുകാരെ വിളിച്ച് മുന്‍കൂട്ടി മുട്ടയേറ് ഷൂട്ട് ചെയ്ത് ചാനലില്‍ കാണിയ്ക്കുകയായിരുന്നു. പിസി ജോര്‍ജിന് നേരെ വരെ മുട്ടയേറുണ്ടായി. എന്നാല്‍ തന്നെ എറിഞ്ഞതു മാത്രം അപമാനിക്കാന്‍ വേണ്ടി പറഞ്ഞു നടക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി. അതേസമയം മുട്ടയേറുകൊണ്ട് നേട്ടമുണ്ടായെന്ന് വെളിപ്പെടുത്താനും സന്തോഷ് മറന്നില്ല. പിങ്ക് പര്‍പ്പിള്‍ എന്ന ഇവന്റ്മാനേജ്‌മെന്റ് സന്തോഷിന്റെ സ്റ്റേജ് ഷോ ഏറ്റെടുക്കാമെന്നുളള കരാര്‍ ഒപ്പിട്ടുവെന്ന് മലയാളത്തിന്റെ പുതിയ താരം വെളിപ്പെടുത്തുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam