ഇഷ്ടം ഹിന്ദിയില്‍ എംബിപിഎ
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ റീമേക്ക് ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു വിജയിപ്പിച്ചയാളെന്ന ബഹുമതി ഒരു പക്ഷേ പ്രിയദര്‍ശനായിരിക്കും.
പഴയ തട്ടകമായിരുന്ന മലയാളത്തില്‍ നിന്നും ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ പുതിയ കുപ്പിയിലാക്കി ബോളിവുഡിന് പ്രിയന്‍ സമ്മാനിച്ചിട്ടുണ്ട്.
ഈ നിരയില്‍ ഏറ്റവും പുതിയ ചിത്രമാണ് മേരേ ബാപ് പെഹലെ ആപ് (എംബിപിഎ). മലയാളത്തില്‍ സാമാന്യം വിജയം കൈവരിച്ച സിബി മലയലിന്റെ ഇഷ്ടം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് എംബിപിഎ. ദിലീപും നെടുമുടി വേണുവും തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിലെ നായിക നവ്യാ നായരായിരുന്നു.
ഹിന്ദിയിലെത്തുമ്പോള്‍ ദിലീപിന്റെ വേഷം അക്ഷയ് ഖന്നയും നെടുമുടിയുടെത് പരേഷ് റാവലുമാണ് അവതരിപ്പിയ്‌ക്കുന്നത്. മലയാളത്തില്‍ നവ്യ ആവതരിപ്പിച്ച വേഷം ബോയ്‌സ് ഫെയിം ജെനീലയും പരേഷ് റാവലിന്റെ നായികയായി മലയാളി താരം ശോഭനയും അവതരിപ്പിയ്‌ക്കുന്നു.


Click it and Unblock the Notifications