ഷാരൂഖിന് ശേഷം അമീറിനൊപ്പം രജനി

80കളില്‍ പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബോധവത്ക്കരണ ചിത്രത്തില്‍ രജനി അഭിനയിച്ചിരുന്നു. 'ആതങ്ക് ഹി ആതങ്ക്' എന്ന 95ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രത്തില്‍ ആമിറും രജനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
അടുത്തിടെ രജനിയുടെ ബോളിവുഡ് കണക്ഷന്‍ ശക്തമായി വരികയാണ്. യന്തിരനില്‍ ഐശ്വര്യ റായി നായികയായതിന് പിന്നാലെ ഹിന്ദി ചിത്രമായ രാ വണ്ണിലും രജനി അഭിനയിച്ചിരുന്നു. രജനിയുടെ പുതിയ ചിത്രമായ റാണയില്‍ നായികയാവുന്നത് ബോളിവുഡ് താരമായ ദീപിക പദുകോണാണ്.
ഇന്ത്യന്‍ ഷോ ബിസിനസ്സിലെ സൂപ്പര്‍ താരമാണെങ്കിലും ഒരു പരസ്യചിത്രത്തിലും മുഖം കാണിയ്ക്കാന്‍ രജനി തയാറായിട്ടില്ല. എന്നാല്‍ ജനോപകാരപ്രദമായ പരസ്യവുമായി സഹകരിയ്ക്കുന്നതിലൂടെ റിയല്‍ സൂപ്പര്‍സ്റ്റാറെന്ന് രജനി ഒരിയ്ക്കല്‍ കൂടി തെളിയുകയാണ്.


Click it and Unblock the Notifications