»   » ഫെഫ്കയും അമ്മയും ചേര്‍ന്ന് പ്രശ്‌നം തീര്‍ക്കും?

ഫെഫ്കയും അമ്മയും ചേര്‍ന്ന് പ്രശ്‌നം തീര്‍ക്കും?

Posted By:
Subscribe to Filmibeat Malayalam
FEFKA logo
പുതിയ മലയാള ചിത്രങ്ങള്‍ക്കുള്ള റിലീസിങ് വിലക്ക് നീക്കാന്‍ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള) ഇടപെടുന്നു.

റിലീസിങ്ങ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള 256 തിയറ്ററുകളില്‍ പുതിയ സിനിമകള്‍ക്കുള്ള നിരോധം നിര്‍മാതാക്കളെയും വിതരണക്കാരെയും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഫെഫ്ക പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രശ്‌നവുമായി സര്‍ക്കാറിനെ സമീപിക്കുന്നതിന് മുമ്പേ സംഘടനകളെയെല്ലാം ഒരുമിച്ചുകൂട്ടി ഒരു സമവായശ്രമം നടത്തുകയെന്നതണത്രേ ഫെഫ്കയുടെ ലക്ഷ്യം. പ്രശ്‌ന പരിഹാരത്തിന് ഫെഫ്ക സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സഹായവും തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിതരണക്കാര്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ സംഘടനകളോട് അഭ്യര്‍ഥിച്ചിരുന്നു. പ്രേക്ഷകരില്‍നിന്ന് ഈടാക്കിയിരുന്ന രണ്ടുരൂപ സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ചാണ് റിലീസിങ് തി യറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

എന്നാല്‍, ഇതിന് പിന്നില്‍ മറ്റ് പല കാരണളുമുണ്ടെന്നാണ് സൂചന. വൈഡ് റിലീസിങ് അനുവദിക്കാനുള്ള തീരുമാനം അട്ടിമറിക്കാനാണത്രേ സമരം. ഫെഡറേഷന്‍ അനുവദിക്കുന്ന തിയറ്ററുകള്‍ മാത്രമേ റിലീസിങ് പാടുള്ളൂവെന്നാണ് ഇവരുടെ വാദം.

സമരം ഇനിയും നീണ്ടുപോയാല്‍ ഇന്‍സ്ട്രിയെ മൊത്തം ഇത് ബാധിയ്ക്കും. തിയറ്ററുകളുടെ അകവും ടോയ്‌ലറ്റുകളും വൃത്തിയാക്കാന്‍ അനുവദിച്ച തുക ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു.

English summary
Film Employees Federation of Kerala(FEFKA) to be intervene the releasing therater strike issue. FEFKA already saught the support of AMMA in this issue,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam