സഹസ്രത്തില്‍ സന്ധ്യയും

കോളിവുഡില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്ന് മലയാളത്തില്‍ കൂടുതല്‍ സജീവമാവുന്നതിന്റെ ഭാഗമായാണ് സന്ധ്യ സഹസ്രത്തില്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് നായകനായ കോളെജ് ഡേയ്‌സിന്റെ സെറ്റില്‍ നിന്നാണ് സന്ധ്യ സഹസ്രത്തിലേക്ക് പോകുന്നത്.
വിഷ്ണുസഹസ്രനാമം എന്ന തീപ്പൊരി ഐപിഎസ് ഓഫീസറുടെ റോളിലാണ് സുരേഷ് ഗോപി ഈ ചിത്രത്തിലെത്തുന്നത്. സന്ധ്യയ്ക്ക് പുറമെ ലക്ഷ്മി ഗോപാലസ്വാമി, സരയൂ എന്നിവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരും.


Click it and Unblock the Notifications











