»   » ആദ്യ 3ഡി ബ്ലൂഫിലിമിന്റെ ഷൂട്ടിങ് തുടങ്ങി

ആദ്യ 3ഡി ബ്ലൂഫിലിമിന്റെ ഷൂട്ടിങ് തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Saori Hara stars in 3D pornographic movie
ദൃശ്യമാധ്യമ ലോകത്ത് പുതിയ ചരിത്രമെഴുതിയ അവതാറിന് ശേഷം ലോകക്കാഴ്ചകളെല്ലാം ത്രിമാന തലത്തിലാണ്. വെള്ളിത്തിരയില്‍ നിന്ന് ടെലിവിഷനിലേക്കും തുടര്‍ന്ന് പത്ര-മാസികകളിലേക്കും വരെയെത്തി നില്‍ക്കുന്ന 3ഡി തരംഗത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് അണിയറയില്‍ ത്രിമാന നീല സിനിമയൊരുങ്ങുകാണ്.

ഹോങ്കോങിലെ ഒരു സംഘം സിനിമാ നിര്‍മ്മാതാക്കള്‍ ചേര്‍ന്നാണ് ലോകത്തിലെ ആദ്യ 3ഡി പോണ്‍ ഫിലിം ഒരുക്കുന്നത്.

'3 ഡി സെക്‌സ് ആന്റ് സെന്‍: എക്‌സട്രീം എക്‌സറ്റസി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 3.2 മില്യണ്‍ യുഎസ് ഡോളറാണ് ചിത്രത്തിന് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. അടുത്ത വര്‍ഷം മെയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ചൈനീസ് ഭാഷയിലെ പ്രശസ്ത ലൈംഗിക സാഹിത്യമായ 'ദി കാര്‍ണല്‍ പ്രേയര്‍ മാറ്റിലെ' ഒരു കഥയെ അതിജീവിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു പ്രഭുവിന്റെ ലൈംഗിക ലോകത്തേക്ക് കടന്നുചെല്ലുവാന്‍ നിര്‍ബന്ധിതനായ ഒരു യുവാവിന്റെ കഥയാണ് ദി കാര്‍ണല്‍ പ്രേയര്‍ മാറ്റ് പറയുന്നത്. പ്രശസ്ത ജാപ്പനീസ് നീലച്ചിത്ര നായിക യുകിയോ സുവോയും സവോരി ഹാരയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ടെലിവിഷനും കമ്പ്യൂട്ടറുമെല്ലാം 3ഡിയിലേക്ക് മാറുന്ന കാലമായതിനാല്‍ ചിത്രത്തിന്റെ ഡിവിഡികളും നിര്‍മാതാക്കള്‍ വിപണിയിലെത്തിയ്ക്കുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam