»   » തൃഷയ്ക്ക് നേരമില്ല; പൃഥ്വിയ്‌ക്കൊപ്പം ശ്രിയ

തൃഷയ്ക്ക് നേരമില്ല; പൃഥ്വിയ്‌ക്കൊപ്പം ശ്രിയ

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ വീണ്ടും പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലെത്തുന്നു. ദീപന്‍ ഒരുക്കുന്ന ഹീറോയിലാണ് ശ്രിയ വീണ്ടും പൃഥ്വിയുടെ നായികയാവുന്നത്. നേരത്തേ തൃഷയെയായിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചത്.

എന്നാല്‍ ഡേറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് തൃഷയ്ക്ക് ഹീറോയില്‍ ജോയിന്‍ ചെയ്യാന്‍ കഴിയുകയില്ലത്രേ, ഇതിനാല്‍ ദീപന്‍ ശ്രീയയെ സമപീക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പൃഥ്വിയുടെ നായികയായി ഇത് രണ്ടാം തവണയാണ് ശ്രിയാ ശരണ്‍ മലയാളത്തിലെത്തുന്നത്. മെഗാഹിറ്റായ പോക്കിരിരാജയില്‍ പൃഥ്വിയുടെ നായിക ശ്രിയയായിരുന്നു. തമിഴിലെ പുതിയ സൂപ്പര്‍താരമായ ജീവയുടെ രൗദ്രം എന്ന ചിത്രത്തിന് ശേഷം ശ്രീയ തെന്നിന്ത്യയില്‍ കരാറൊപ്പിടുന്ന ചിത്രമാണ് ഹീറോ. ഹീറോയില്‍ വന്‍ പ്രതിഫലം നല്‍കിയാണ് ശ്രീയയെ കൊണ്ടുവരുന്നതെന്നാണ് സൂചന.

പൃഥ്വിയുടെ മെഗാഹിറ്റ് ചിത്രമായ പുതിയ മുഖം ഒരുക്കിയ ദീപന്‍ ഹീറോയിലൂടെ വീണ്ടും ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഒരുക്കുന്നത്. സെവന്‍ ആര്‍ട്‌സിന്റെ ബനറില്‍ ജി പി വിജയകുമാര്‍ ചിത്രം നിര്‍മ്മിക്കും. തമിഴ് നടന്‍ ശ്രീകാന്ത് ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കും.

English summary
Shriya Saran will once again team up with Prithviraj to scorch the screens in the Malayalam movie Hero

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam