»   » മൈ ബിഗ് ഫാദറിന് ശേഷം അഭിയും ഞാനും

മൈ ബിഗ് ഫാദറിന് ശേഷം അഭിയും ഞാനും

Posted By:
Subscribe to Filmibeat Malayalam
Clap Board
ചങ്ങാതിപൂച്ച, മൈ ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം എസ്പി.മഹേഷ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം അഭിയും ഞാനും മുംബൈയില്‍ ചിത്രീകരണം ആരംഭിച്ചു. പ്രകാശ് രാജ്, തൃഷ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായ തമിഴ് ചിത്രമുണ്ടായിരുന്നു ഇതേപേരില്‍ അഭിയും നാനും എന്നാല്‍ പേരിനപ്പുറം തമിഴ് ചിത്രവുമായ് ഈ സിനിമയ്ക്ക് ബന്ധമൊന്നുമില്ല.

ഒരു ദിവസത്തെ പകല്‍ വേളയിലെ യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്. സോഹന്‍ എന്ന കൂട്ടുകാരനെത്തേടി മുംബൈയില്‍ നിന്നും കേരളത്തിലേക്കുവരുന്ന സുന്ദരിയായ പെണ്‍കുട്ടി യെ വളരെ യാദൃച്ഛികമായ് രാഹുല്‍ എന്ന ചെറുപ്പക്കാരന്‍ പരിചയപ്പെടുകയാണ്. സോഹനെ തേടിയുള്ള യാത്രയില്‍ അവളോടൊപ്പം രാഹുലും ചേരുന്നു.

രാഹുലിന്റെ സുഹൃത്തായിരുന്നു സോഹന്‍ എങ്കിലും അവര്‍ക്കവനെ കണ്ടുപിടിക്കാനായില്ല. ചുരുങ്ങിയ മണിക്കൂറുകള്‍ക്കിടയിലെ ഇവര്‍ ഒന്നിച്ചുള്ള യാത്രയില്‍ പുതിയ ചില സംഭവവികാസങ്ങള്‍ സംജാതമാവുകയാണ്. മുംബൈയ് സിനി ടാക്കീസിന്റെ ബാനറില്‍ രാംദാസ് കെ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുലായി പുതുമുഖം രോഹിത് വേഷമിടുന്നു. അര്‍ച്ചന കവിയാണ് രാഹുല്‍ പരിചയപ്പെടുന്ന പെണ്‍കുട്ടിയായ് നായികവേഷത്തിലെത്തുന്നത്.

എരുവ ചന്ദ്രശേഖരനും എസ്.പി.മഹേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ലാല്‍, സുരാജ് വെഞ്ഞാറമൂട് , സലീംകുമാര്‍, ഇന്ദ്രന്‍സ്, ഗിന്നസ്പക്രു, മേനക തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, പയമ്പ്ര ജയകുമാര്‍ എന്നിവരുടെ വരികള്‍ക്ക് പ്രമോദ് നായര്‍ ഈണം നല്കുന്നു. ശങ്കര്‍ മഹാദേവന്‍, രാകേഷ് ബ്രഹ്മാനന്ദന്‍, രേഷ്മ മേനോന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

English summary
The noted director S P Mahesh came up with a film that dealt with father-son relationship in My Big Father. Now, it is heard that his next venture will talk about two best friends. This has been titled Abhiyum Njanum

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam