»   » രതിചേച്ചിയെ മോഹിയ്ക്കുന്നത് ശ്രീജിത്ത്

രതിചേച്ചിയെ മോഹിയ്ക്കുന്നത് ശ്രീജിത്ത്

Posted By:
Subscribe to Filmibeat Malayalam
Srijith
രതിചേച്ചിയെ മോഹിച്ചു നടക്കുന്ന പപ്പുവിനെ ഓര്‍മയില്ലെ, 32 വര്‍ഷം മുമ്പ് പത്മരാജനും ഭരതനും ചേര്‍ന്നൊരുക്കിയ രതിനിര്‍വേദത്തില്‍ കൗമാരചാപല്യങ്ങളുമായി നടക്കുന്ന പയ്യന്‍സ് തന്നെ. പതിനേഴാം വയസ്സില്‍ കൃഷ്ണചന്ദ്രനാണ് പപ്പുവിനെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത്.

രതിനിര്‍വേദത്തിന്റെ പ്രമേയത്തോട് നീതിപുലര്‍ത്തുന്നവിധത്തില്‍ തന്നെയാണ് അന്ന് ജയഭാരതിയും കൃഷ്ണചന്ദ്രനും അഭിനയിച്ചത്. ഇന്നിപ്പോള്‍ രതിനിര്‍വേദം വീണ്ടും പൊടിതട്ടിയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ ടികെ രാജീവ് കുമാറിനെ അലട്ടിയത്. രതിചേച്ചിയെയും പപ്പുവിനെയും ആര് അവതരിപ്പിയ്ക്കുമെന്നായിരുന്നു.

ഏറെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്‍ ശ്വേത മേനോനെ തീരുമാനിച്ചു. അത് ഏറെക്കുറെ അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍ പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു, കഴിഞ്ഞ സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങാനിരുന്ന ചിത്രം വൈകിയത് താരങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം കാരണമായിരുന്നു.

എന്തായാലും കാത്തിരിപ്പ് വെറുതെയായില്ലെന്ന് വേണം കരുതാന്‍, ഫാസിലിന്റെ പുതിയ കണ്ടെത്തലാണ് രാജീവ് കുമാറിനെ തുണച്ചത്. ലിവിങ് ടുഗെദര്‍ എന്ന പുതിയ ചിത്രത്തിലെ ഉപനായകന്‍ ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നായികാനായകന്മാരെ കിട്ടിയതോടെ ഷൂട്ടിങ് തീയതിയും തീരുമാനിച്ചു കഴിഞ്ഞു.

അടുത്തയാഴ്ച മാവേലിക്കരയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രം 25 ദിവസം കൊണ്ട് ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍മാതാവ് സുരേഷ് കുമാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. പത്മരാജന്റെ നോവലായ രതിനിര്‍വേദത്തിന്റെ കഥയില്‍ വലിയ മാറ്റങ്ങളൊന്നും വരുന്നില്ല, പക്ഷേ പശ്ചാത്തലമായിരക്കും സിനിമയ്ക്ക്

ഭരതന്റെ ഭാര്യയായിരുന്ന കെപിഎസി ലളിത രതിനിര്‍വേദത്തിന്റെ രണ്ടാം പതിപ്പിലും ഉണ്ടാവും. അവര്‍ മാത്രമായിരിക്കും രണ്ട് സിനിമകളിലും ഉണ്ടാവുന്ന ഒരേയൊരു താരവും.

English summary
Actor Srijith, who plays a meaty role in Fazil's Living Together, has been confirmed as the hero in the forthcoming remake of Bharathan's classic Rathinirvedam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam