»   » മമ്മൂട്ടിയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല: തിലകന്‍

മമ്മൂട്ടിയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
സൂപ്പര്‍താരങ്ങള്‍ക്കും ചലച്ചിത്ര സംഘടനയായ ഫെഫ്കയിലെ അംഗങ്ങള്‍ക്കുമെതിരെ തിലകന്‍ വീണ്ടും ആരോപണങ്ങള്‍ അഴിച്ചുവിടുന്നു.

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഒരു നല്ല മിമിക്രി കലാകാരനാണെന്നും അദ്ദേഹം ആര്‍ക്കോ വേണ്ടി മിമിക്രി നടത്തുകയാണെന്നും തിലകന്‍ ആരോപിച്ചു.

തിലകനിലെ നടന്‍ എപ്പൊഴേ ആത്മഹത്യ ചെയ്തുകഴിഞ്ഞുവെന്ന ഉണ്ണികൃഷ്ണന്റെ പ്രസ്താവനയോടു തിങ്കളാഴ്ച വൈകീട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉണ്ണികൃഷ്ണനെ എനിക്ക് വലിയ പരിചയമില്ല. ഒരു തവണ മാത്രമേ ഉണ്ണികൃഷ്ണന്‍ എന്നെ കണ്ടിട്ടുള്ളൂ. എന്നിലെ നടന്‍ മരിച്ചുകഴിഞ്ഞതായി പറയുന്ന ഉണ്ണികൃഷ്ണന്‍ എന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

എന്റെ ശാരീരികാവസ്ഥകള്‍ക്ക് അനുസരിച്ച് മാത്രമേ ഞാന്‍ സിനിമകളില്‍ അഭിനയിക്കാറുള്ളൂ. എന്റെ ശരീരത്തിലെ വലതു ഭാഗത്തെ ജോയിന്റിന് കുഴപ്പമുണ്ട്. ഇത് എന്നെ അഭിനയിക്കാന്‍ വിളിക്കാനെത്തുന്നവരോട് ഞാന്‍ ആദ്യമേ പറയാറുണ്ട്.

രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെയേ ഞാന്‍ അഭിനയിക്കൂ, എന്റെ സഹായിയായി വരുന്ന ഒരാളുടെ ചെലവ് നിര്‍മ്മാതാവ് നല്‍കണം എന്നീ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാറുണ്ട്. ഇതെല്ലാം സമ്മതിക്കുന്നവരില്‍ നിന്നു മാത്രമേ ഞാന്‍ അഡ്വാന്‍സ് വാങ്ങാറുള്ളൂ- തിലകന്‍ വ്യക്തമാക്കി.

മമ്മൂട്ടിക്കെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് തിലകന്‍ അവകാശപ്പെട്ടു. തിലകനെ അഭിനയിപ്പിക്കരുത് എന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ വിളിച്ചു പറഞ്ഞതായി നിര്‍മ്മാതാവ് സുബൈര്‍ എന്നെ അറിയിച്ചു. ഞാന്‍ അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്- അദ്ദേഹം വ്യക്തമാക്കി

25 ദിവസത്തെ തന്റെ ഡേറ്റ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് നല്‍കിക്കൊണ്ടുള്ള കരാര്‍ തിലകന്‍ പ്രദര്‍ശിപ്പിച്ചു. നിര്‍മ്മാതാവ് വര്‍ണചിത്ര സുബൈര്‍ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam