twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാട്ടിലെത്തിയ കാടന്മാര്‍

    By Staff
    |

    നാട്ടിലെത്തിയ കാടന്മാര്‍
    സപ്തംബര്‍ 01, 2002

    വിചിത്രമായ കല്ലുമാലകളണിഞ്ഞ് മുളകൊണ്ടുണ്ടാക്കിയ കിരീടവും മരവുരിയുമൊക്കെയായി അമ്പും വില്ലും കയ്യിലേന്തി നാല് പേര്‍ നഗരത്തിലിറങ്ങിയപ്പോള്‍ പെരുമ്പാവൂര്‍ പട്ടണ നിവാസികള്‍ പരിഭ്രമിച്ചു.

    ആദിവാസികളെ കണ്ടിട്ടുണ്ടെങ്കിലും സര്‍വാഭരണ വിഭൂഷരായ ഇത്തരക്കാരെ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇതേത് കാട്ടിലെ കാട്ടുവാസികളാണാവോ? പെരുമ്പാവൂരിലെ വലിയൊരു ബംഗ്ലാവിന്റെ മുറ്റത്താണവര്‍. ഇവരെ ചുറ്റിപ്പറ്റി ഏതാനും നാടന്മാരുമുണ്ട്.

    സീലൈന്‍ മൂവീസിന്റെ ബാനറില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ബാംബൂ ബോയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സന്നാഹമാണ് അവിടെ നടക്കുന്നത്. ആദിവാസികളായി വേഷം കെട്ടിയിരിക്കുന്നത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ ഹാസ്യതാരങ്ങള്‍. കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ എന്നിവരാണ് ആദിവാസി വേഷത്തില്‍.

    കാട്ടില്‍ നിന്ന് നാട്ടിലെത്തുന്ന ആദിവാസികള്‍ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ബാംബൂ ബോയ്സിന്റെ പ്രമേയം. തീര്‍ത്തും ഹാസ്യാത്മകമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

    കാട്ടില്‍ നിന്ന് നാട്ടിലെത്തിയ മക്കു, ഒലങ്ക, നക്കി, തേന്‍ എന്നീ കാട്ടുവാസികള്‍ക്ക് അഭയം കൊടുക്കുന്നത് ഗവേഷകരായ ഭാസ്കരനും മകള്‍ ഹരിതകുമാരിയുമാണ്. ഇരുവരും പ്രകൃതിസ്നേഹികള്‍. കാട്ടുവാസികള്‍ക്ക് ആധുനികവസ്ത്രം വാങ്ങാനായി ഭാസ്കരനും ഹരിതകുമാരിയും വീട്ടില്‍ നിന്ന് പോയി. ഈ സമയത്ത് ആ വീട്ടില്‍ ചില സംഭവങ്ങള്‍ നടന്നു.

    മാമുക്കോയയും ബിന്ദു പണിക്കരുമാണ് കാട്ടുവാസികള്‍ക്ക് അഭയം കൊടുത്ത പ്രകൃതിസ്നേഹികളായി രംഗത്തുവരുന്നത്. പ്രിയദര്‍ശിനിയാണ് ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, ജനാര്‍ദനന്‍, നാദിര്‍ഷാ തുടങ്ങിയവരും അഭിനയിക്കുന്നു.

    അലി അക്ബര്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയും അലി അക്ബറും രചിച്ച ഗാനങ്ങള്‍ക്ക് തേജ് സംഗീതം പകരുന്നു. യേശുദാസും എം. ജി. ശ്രീകുമാറുമാണ് ഗായകര്‍. കലാഭവന്‍ മണിയും ഒരു ഗാനം പാടിയിട്ടുണ്ട്. ഛായാഗ്രാഹകന്‍ ജെ. വില്യംസ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X