മോഹന്‍ലാല്‍ ചിത്രത്തില്‍ അമ്പിളിദേവി

By Staff

മോഹന്‍ലാല്‍ ചിത്രത്തില്‍ അമ്പിളിദേവി
സപ്തംബര്‍ 01, 2003

മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ആദ്യചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ പ്രശംസ പിടിച്ചുപറ്റിയ അമ്പിളിദേവി മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നവാഗത സംവിധാകനായ വിശ്വനാഥന്‍ ഒരുക്കുന്ന ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് അമ്പിളിദേവി അഭിനയിക്കുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് ടി വി പരിപാടികളുടെ അവതാരകയായും പരമ്പരകളിലെ നടിയായും ശ്രദ്ധേയയായ അമ്പിളിദേവിയോടൊപ്പം മറ്റൊരു ടി വി അവതാരകന്‍ കൂടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൈരളി ടിവിയിലെ സിംഗ് ആന്റ് വിന്‍ എന്ന പരിപാടിയുടെ അവതാരകനായ നിഖില്‍ ആണ് മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, വിജയരാഘവന്‍, ജഗദീഷ്, സിദ്ദിക്ക്, ടി. പി. മാധവന്‍, നാരായണന്‍നായര്‍, മച്ചാന്‍ വര്‍ഗീസ്, സാജന്‍ പള്ളുരുത്തി, മാമുക്കോയ, നാരായണന്‍കുട്ടി, ജ്യോതിര്‍മയി, കവിയൂര്‍ പൊന്നമ്മ, പ്രിയങ്ക, ചേര്‍ത്തല ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സുനില്‍ ഇംപ്രസിന്റെ കഥക്ക് പി. സുരേഷ്കുമാറും സുനില്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത്. ക്യാമറ ആനന്ദക്കുട്ടന്‍.

രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് സ്റീഫന്‍ ദേവസ്സി സംഗീതം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത, എം. ജി. ശ്രീകുമാര്‍, ബിജുനാരായണന്‍, ജിമ്മി കലാഭവന്‍ എന്നിവരാണ് ഗായകര്‍.

ഡിക്കിള്‍ സിനിമയുടെ ബാനറില്‍ ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്. താണ്ഡവം എന്ന ചിത്രത്തിന് ശേഷം ജോണി സാഗരിക നിര്‍മിക്കുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X