രഞ്ജിത്ത് ചിത്രം ഹലോ; സ്ത്രീനിംഗ് തുടങ്ങി
രഞ്ജിത്ത് ചിത്രം ഹലോ; സ്ത്രീനിംഗ് തുടങ്ങി
സപ്തംബര്‍ 01, 2003
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ എന്ന് പേരിട്ടു. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിംഗ് എറണാകുളം താജ് റസിഡന്‍സി ഹോട്ടലില്‍ നടന്നു.
നൂറുകണക്കിന് ചെറുപ്പക്കാരാണ് സ്ക്രീനിംഗില്‍ പങ്കെടുക്കാനെത്തിയത്. നാനൂറോളം പേരെ സ്ത്രീനിംഗിനായി ക്ഷണിച്ചിരുന്നു.
ഷിബു ചക്രവര്‍ത്തി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ജഡ്ജുമാരായി ഉണ്ടായിരുന്നത്. കഴിവുള്ള ചെറുപ്പക്കാരുടെ അഭാവമാണ് സ്ക്രീനിംഗില്‍ തെളിഞ്ഞതെന്നും സിനിമാറ്റിക് നൃത്തം ദേശീയ നൃത്തരൂപമായി കൊണ്ടാടുന്ന ഒരു തലമുറയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു.
ഷിബു ചക്രവര്‍ത്തിയുടെ അഭിപ്രായം തന്നെയായിരുന്നു കവിയൂര്‍ പൊന്നമ്മക്കും. ആദ്യം പങ്കെടുത്ത പെണ്‍കുട്ടിക്ക് മാത്രമാണ് അഭിനയചാതുരിയുള്ളതെന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായി 60 ചെറുപ്പക്കാരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ 15 പേര്‍ ഫൈനലില്‍ കടക്കും. നടീനടന്മാരുടെ തിരഞ്ഞെടുപ്പ് 14 എപ്പിസോഡുകളായി ജീവന്‍ ടിവി സംപ്രേഷണം ചെയ്യും.
ടെറ്റ്കോ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഹലോയില്‍ ഇന്നസെന്റ്, ജഗതി, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications