കീര്‍ത്തിചക്ര മഹാസമുദ്രത്തില്‍ മുങ്ങി

By Staff

കീര്‍ത്തിചക്ര മഹാസമുദ്രത്തില്‍ മുങ്ങി
സപ്തംബര്‍ 1, 2006

മികച്ചതായതു കൊണ്ടു മാത്രം ഒരു ചിത്രം സൂപ്പര്‍ഹിറ്റാവണമെന്നില്ല. അതിന് പിഴവില്ലാത്ത വിപണനതന്ത്രങ്ങള്‍ കൂടി വേണം. വിപണനം പിഴച്ചതുകൊണ്ടു മാത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമാവുന്നു.

മോഹന്‍ലാലിന്റെ ഓണചിത്രം മഹാസമുദ്രം കീര്‍ത്തിചക്രയെ വിഴുങ്ങിയെന്നു തന്നെ പറയാം. മഹാസമുദ്രം റിലീസ് ചെയ്തതോടെ മികച്ച കളക്ഷനോടെ പ്രദര്‍ശിപ്പിച്ചുവരികയായിരുന്ന കീര്‍ത്തിചക്ര പല എ ക്ലാസ് തിയേറ്ററുകളില്‍ നിന്നും അപ്രത്യക്ഷമായി. ഓണച്ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി എത്തുന്നയതോടെ ഒരു മാസം മുമ്പ് തിയേറ്ററിലെത്തിയ കീര്‍ത്തിചക്രയുടെ പ്രദര്‍ശനം അവസാനിപ്പിക്കാന്‍ റിലീസിംഗ് കേന്ദ്രങ്ങളിലെ തിയേറ്ററുകള്‍ നിര്‍ബന്ധിതമാവുകയാണ്.

കീര്‍ത്തിചക്ര ആഗസ്ത് നാലിന് റിലീസ് ചെയ്ത് വെറും 23 ദിവസങ്ങള്‍ക്കു ശേഷമാണ് അടുത്ത മോഹന്‍ലാല്‍ ചിത്രമായ മഹാസമുദ്രം എത്തിയത്. സൂപ്പര്‍താര ചിത്രങ്ങളുടെ കടുത്ത മത്സരം നടക്കുന്ന ഓണസീസണില്‍ മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങള്‍ അടുപ്പിച്ച് റിലീസ് ചെയ്തത് റിലീസിംഗ് തന്ത്രത്തിലെ പിഴവായി.

സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിംഗ് കേന്ദ്രങ്ങളില്‍ രണ്ട് മാസമെങ്കിലും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന പതിവുള്ളപ്പോഴാണ് മികച്ച കളക്ഷനുമായി പ്രദര്‍ശിപ്പിച്ചുവരികയായിരുന്ന മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനം തുടങ്ങി ഒരു മാസമാവുന്നതിനു മുമ്പേ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നത്.

ജൂലൈ ഏഴിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച കീര്‍ത്തിചക്രയുടെ റിലീസിംഗ് സാങ്കേതിക കാരണങ്ങളാല്‍ ഒരു മാസത്തോളം വൈകിയത് ചിത്രത്തിന്റെ വിതരണക്കാര്‍ക്കും നിര്‍മാതാക്കളുടെയും കണക്കുകൂട്ടലുകള്‍ പിഴക്കാന്‍ കാരണമായി. മികച്ച കളക്ഷനോടെ പ്രദര്‍ശിപ്പിച്ചുവന്ന ചിത്രം ഓണച്ചിത്രമായെത്തിയ മഹാസമുദ്രത്തില്‍ മുങ്ങുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X