പൃഥ്വിയുടെയും ജ്യോതിയുടെയും പകല്‍
പൃഥ്വിയുടെയും ജ്യോതിയുടെയും പകല്‍
സപ്തംബര്‍ 1, 2006
ഒരു ഇടവേളക്കു ശേഷമാണ് പൃഥ്വിരാജിന്റെ ക്ലാസ്മേറ്റ്സ് ഓണച്ചിത്രമായി തിയേറ്ററുകളിലെത്തിയത്. സൂപ്പര്‍താര ചിത്രങ്ങളുമായുള്ള മത്സരത്തില്‍ ഈ യുവതാര ചിത്രം അതിജീവിക്കുമോയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
സൂപ്പര്‍ഹിറ്റുകള്‍ ഇതുവരെ അനുഗ്രഹിച്ചിട്ടില്ലെങ്കിലും പൃഥ്വിരാജിന് മലയാളത്തില്‍ ചിത്രങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. തമിഴിലെ തിരക്കിനിടയിലും മലയാളത്തില്‍ പൃഥ്വിരാജിന്റെ പുതിയ ചിത്രം തുടങ്ങിക്കഴിഞ്ഞു. പകല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നൗഷാദാണ്.
ജ്യോതിര്‍മയിയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിന്റെ നായികയായി ജ്യോതിര്‍മയി അഭിനയിക്കുന്നത് ആദ്യമായാണ്. തിലകന്‍, ജഗദീഷ്, സുധീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. സപ്തംബറില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications