»   » ഗീതുവിന്റെ തുടക്കം

ഗീതുവിന്റെ തുടക്കം

Posted By:
Subscribe to Filmibeat Malayalam

ഗീതുവിന്റെ തുടക്കം
സപ്തംബര്‍ 02, 2004

സുന്ദര്‍ദാസിന്റെ പൗരന് ശേഷം ഗീതു മോഹന്‍ദാസ് നായികയാവുന്ന ചിത്രമാണ് തുടക്കം. നവാഗത സംവിധായകനായ ഐ. ശശിയാണ് തുടക്കം ഒരുക്കുന്നത്.

ശിവാജ്, ലക്ഷ്മി, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, സായികുമാര്‍, റിയാസ്ഖാന്‍, രാജന്‍ പി. ദേവ്, ഇ. എ. ജോസഫ്, സ്ഫടികം ജോര്‍ജ്, ജോസ് പെല്ലിശേരി, സലിംകുമാര്‍, സുജാ കാര്‍ത്തിക, കെ. പി. എ. സി. ലളിത, കൊളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

സൂരജ് ദേവിന്റെ കഥക്ക് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് സുരേഷ് പതിശേരിയാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ബേണി ഇഷ്യസ് സംഗീതം പകരുന്നു. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍.

എസ്. എസ്. ഇന്റര്‍നാഷണലിന് വേണ്ടി ഷെര്‍വിന്‍ ജോസഫ്, ശിവചന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X