ചാന്തുപൊട്ട് വന്‍വിജയത്തിലേക്ക്

By Staff

ചാന്തുപൊട്ട് വന്‍വിജയത്തിലേക്ക്
സപ്തംബര്‍ 2, 2005

ദിലീപിന്റെ വിപണനതന്ത്രം ഒടുവില്‍ ക്ലിക്കായി. സൂപ്പര്‍താര ചിത്രങ്ങള്‍ക്കു മുമ്പെ ചാന്തുപൊട്ട് തിയേറ്ററുകളിലെത്തിച്ച് മികച്ച അഭിപ്രായം നേടാനായാല്‍ ഓണവിപണിയില്‍ നേട്ടം കൊയ്യാം എന്ന ദിലീപിന്റെ കണക്കുകൂട്ടല്‍ വിജയിച്ചുവെന്നാണ് ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം വ്യക്തമാക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ ചാന്തുപൊട്ട് സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷുവിന് കൊച്ചിരാജാവിലൂടെ ഒരു തിരിച്ചുവരവ് നടത്തിയ ദിലീപ് ഇത്തവണ ഓണത്തിന് നേട്ടം കൊയ്യുന്ന ചിത്രങ്ങളുടെ പട്ടികയില്‍ തന്റെ ചിത്രവുമുണ്ടെന്ന് ഉറപ്പുവരുത്തി കഴിഞ്ഞു. പാണ്ടിപ്പടയുടെ പരാജയത്തിലൂടെ ഒരിക്കല്‍ കൂടി നിറംമങ്ങിപ്പോയ ദിലീപിന് അതിന്റെ കോട്ടം നികത്താന്‍ ചാന്തുപൊട്ടിലൂടെ കഴിഞ്ഞിരിക്കുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് ദിലീപിന്റെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്. പെണ്‍സ്വഭാവമുള്ള ആണായി അഭിനയിക്കുന്ന ദിലീപിന്റെ സിനിമയിലുടനീളമുള്ള പ്രകടനമാണ് ചിത്രത്തിന് മികച്ച അഭിപ്രായം നേടിക്കൊടുത്തിരിക്കുന്നത്. പെണ്‍കുട്ടിയായി വളര്‍ത്തപ്പെടുന്ന ആണ്‍കുട്ടിയുടെ സ്ത്രൈണഭാവങ്ങളെയും പിന്നീട് ആണ്‍സ്വഭാവത്തിലേക്കുള്ള അവന്റെ പരിവര്‍ത്തനത്തിന്റെയും കഥ പറയുന്ന ചാന്തുപൊട്ട് കടലിന്റെ പശ്ചാത്തലത്തില്‍ പുതുമ നിറഞ്ഞ സിനിമാനുഭവം പ്രേക്ഷകര്‍ക്ക് പകരുന്നു.

പട്ടാളം, രസികന്‍ എന്നീ ചിത്രങ്ങളുടെ പരാജയത്തിനു ശേഷം ലാല്‍ ജോസ് ചാന്തുപൊട്ടിലൂടെ ഒരു തിരിച്ചുവരവ് നടത്തുകയാണ്. മീശമാധവനു ശേഷം ദിലീപ്-ലാല്‍ ജോസ് ജോഡി വീണ്ടും ക്ലിക്ക് ചെയ്തിരിക്കുന്നു. രസികനില്‍ വന്ന പിഴവുകള്‍ അതിജീവിക്കാന്‍ ഈ ടീമിനായിട്ടുണ്ട്.

തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം ഈ വര്‍ഷം മറ്റൊരു സൂപ്പര്‍ഹിറ്റിന് തിരക്കഥയെഴുതിയ ബെന്നി പി.നായരമ്പലം ചാന്തുപൊട്ടിന്റെ വിജയത്തിലൂടെ വീണ്ടും കൈയടി നേടുകയാണ്. ബെന്നി പി.നായരമ്പലത്തിന്റെ നാടകമാണ് ചാന്തുപൊട്ട് എന്ന പേരില്‍ സിനിമയാക്കിയത്. നാടകത്തില്‍ ബെന്നി അവതരിപ്പിച്ച കഥാപാത്രമായാണ് സിനിമയില്‍ ദിലീപ് വേഷമിട്ടത്.

അടുപ്പിച്ച് രണ്ട് ചിത്രങ്ങള്‍ വിതരണത്തിനെത്തിച്ച് വന്‍വിജയം കൊയ്ത വിതരണക്കാരന്‍ എന്ന നിലയില്‍ ലാലിന് അഭിമാനിക്കാം. സുരേഷ് ഗോപി ചിത്രം ഭരത്ചന്ദ്രന്‍ ഐപിഎസ് വിതരണത്തിനെത്തിച്ച ലാല്‍ തന്നെയാണ് ചാന്തുപൊട്ട് നിര്‍മിച്ചതും വിതരണം ചെയ്തതും. ലാല്‍ ക്രിയേഷന്‍സ് നിര്‍മിച്ച് ലാല്‍ റിലീസ് വിതരണത്തിനെത്തിച്ച ചിത്രത്തിലൂടെ ലാല്‍ ഒരിക്കല്‍ക്കൂടി നിര്‍മാതാവെന്ന നിലയിലും വിതരണക്കാരനെന്ന നിലയിലും വന്‍നേട്ടം കൊയ്തു. ചിത്രത്തില്‍ ദിലീപിന്റെ അച്ഛനായി ഒരു പ്രധാന വേഷത്തില്‍ ലാല്‍ അഭിനയിച്ചിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X