നരന്‍ സപ്തംബര്‍ മൂന്നിനെത്തും
നരന്‍ സപ്തംബര്‍ മൂന്നിനെത്തും
സപ്തംബര്‍ 2, 2005
ഓണം കൊഴുപ്പിക്കാന്‍ മോഹന്‍ലാല്‍ ചിത്രം നരന്‍ സപ്തംബര്‍ മൂന്നിനെത്തും. സപ്തംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസിംഗ് ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാലാണ് ഒരു ദിവസത്തേക്ക് നീട്ടിവച്ചത്.
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളോടെയുമാണ് നരന്‍ ഒരുക്കിയിരിക്കുന്നത്. ഓണത്തിന് പത്ത് ദിവസം മുമ്പേയെത്തി ഓണവിപണി കീഴടക്കാമെന്ന കണക്കുകൂട്ടലോടെയെത്തുന്ന നരന്‍ മോഹന്‍ലാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
നരനിലൂടെ ചന്ദ്രോത്സവവും ഉടയോനും പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റാമെന്ന കണക്കുകൂട്ടലാണ് ലാലിനുള്ളത്. ആശീര്‍വാദിന്റെ സിനിമാസിന്റെ ബാനറില്‍ നരസിംഹവും രാവണപ്രഭുവും പോലുള്ള മോഹന്‍ലാലിന്റെ മെഗാഹിറ്റുകള്‍ നിര്‍മിച്ച ആന്റണി പെരുമ്പാവൂര്‍ നരനില്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു മഹാവിജയമാണ്.
അടുത്തയാഴ്ച തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐയാണ് നരന് പ്രധാനമായും മത്സരമൊരുക്കുക. സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ദിലീപ് ചിത്രം ചാന്തുപൊട്ടും നരനുമായി മത്സരിക്കാനുണ്ട്. എന്നാല്‍ എല്ലാ തരം പ്രേക്ഷകരും സ്വീകരിക്കുന്ന സിനിമ എന്ന പേരെടുക്കാനായാല്‍ ഈ രണ്ട് ചിത്രങ്ങള്‍ക്കും നരന് യാതൊരു വെല്ലുവിളിയുമുയര്‍ത്താനാവില്ലെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.


Click it and Unblock the Notifications