വാണിയുടെ ചിത്രത്തിലൂടെ ഐ.എം. വിജയന്‍ വീണ്ടും
വാണിയുടെ ചിത്രത്തിലൂടെ ഐ.എം. വിജയന്‍ വീണ്ടും
സപ്തംബര്‍ 03, 2001
ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ വീണ്ടും അഭിനയിക്കുന്നു. വാണി വിശ്വനാഥ് നായികയാകുന്ന ചിത്രത്തിലൂടെയാണ് വിജയം വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.
നവാഗതനായ സുഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണിക്കും വിജയനും പുറമെ ലാലു അലക്സ്, മാടമ്പ് കുഞ്ഞുകുട്ടന്‍, റിസ ബാവ, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗ്ഗീസ്, ചാലിപാല, എം.എസ്. തൃപ്പൂണിത്തുറ, തൃശൂര്‍ മണി തുടങ്ങിയവരും അഭിനയിക്കുന്നു.
മാടമ്പിന്റേതാണ് രചന. ഇനിയും പേരിടാത്ത ഈ ചിത്രം ടി.വി.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് നിര്‍മ്മിക്കുന്നു.
ഐ.എം. വിജയന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് ഇത്. ജയരാജിന്റെ , വി.എം. വിനുവിന്റെ എന്നീ ചിത്രങ്ങളില്‍ വിജയന്‍ മുമ്പ് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications