രഞ്ജിത്തിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
രഞ്ജിത്തിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
സപ്തംബര്‍ 03, 2002
രാവണപ്രഭുവിന് ശേഷം രഞ്ജിത്ത് അടുത്ത മോഹന്‍ലാല്‍ ചിത്രമൊരുക്കുന്നു. മരംപെയ്യുമ്പോള്‍ എന്നാണ് ചിത്രത്തിന്റെ പേര്.
നന്ദിതാദാസാണ് മരം പെയ്യുമ്പോളില്‍ നായികയാവുന്നത്. ആദ്യമായാണ് മോഹന്‍ലാലും നന്ദിതാദാസും ഒന്നിച്ചഭിനയിക്കുന്നത്. കണ്ണകി, പുനരധിവാസം എന്നിവയാണ് നന്ദിത മലയാളത്തില്‍ മുമ്പ് അഭിനയിച്ച ചിത്രങ്ങള്‍.
രാവണപ്രഭുവിലൂടെ സംവിധായക വേഷമണിഞ്ഞ രഞ്ജിത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. രണ്ടാമത്തെ ചിത്രമായ നന്ദനം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. രാവണപ്രഭുവിന് ശേഷം വര്‍ഗം എന്ന മോഹന്‍ലാല്‍ ചിത്രത്തിന് രഞ്ജിത്ത് പദ്ധതിയിട്ടിരുന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു.
രഞ്ജിത്തിന്റേതു തന്നെയാണ് തിരക്കഥ. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം അഴകപ്പന്‍.
സെന്റ് ജൂഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ നടന്‍ അഗസ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 10ന് കോഴിക്കോട്ട് ചിത്രീകരണം തുടങ്ങും.
മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ചപ്പോഴൊക്കെ റിക്കാഡുകള്‍ തകര്‍ക്കുന്ന ഹിറ്റുകളാണുണ്ടായിട്ടുള്ളത്. ഐ. വി. ശശി സംവിധാനം ചെയ്ത ദേവാസുരത്തിന്റെ തിരക്കഥ രചിച്ച രഞ്ജിത്ത് ആറാം തമ്പുരാനിലൂടെ ഷാജി കൈലാസിനോടൊപ്പം മെഗാഹിറ്റുകളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിടുകയായിരുന്നു.
കളക്ഷനില്‍ സര്‍വകാല റെക്കോഡിട്ട ആറാം തമ്പുരാന് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം മറ്റൊരു മെഗാഹിറ്റായി. പിന്നീട് രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത രാവണപ്രഭു മറ്റൊരിക്കല്‍ കൂടി കളക്ഷന്‍ റിക്കോഡുകള്‍ തകര്‍ത്തു.


Click it and Unblock the Notifications