ഗായകന്‍ ഉണ്ണിമേനോന്‍ നടനാവുന്നു
ഗായകന്‍ ഉണ്ണിമേനോന്‍ നടനാവുന്നു
സപ്തംബര്‍ 03, 2002
സംസ്ഥാന അവാര്‍ഡ് നേടിയ സായാഹ്നത്തിന് ശേഷം ശരത് പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. ഗായകന്‍ ഉണ്ണിമേനോനാണ് നായകനാവുന്നത്. ആദ്യമായാണ് ഉണ്ണിമേനോന്‍ സിനിമയില്‍ അഭിനയിക്കുന്നത്.
സ്ഥിതി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംഗീത പ്രധാനമായ ചിത്രമാണിത്.
ലോകസുന്ദരി യുക്താമുഖിയെ നായികയാക്കി ചെയ്യാനിരുന്ന സുമുഖി എന്ന ചിത്രം ശരത് ഉപേക്ഷിച്ചു. സമാനമായ പ്രമേയമുള്ള ചിത്രം രാജീവ്കുമാര്‍ ചെയ്യുന്നതുകൊണ്ടാണ് ശരത് സുമുഖി വേണ്ടെന്നുവെച്ചത്. സുന്ദരി എന്നാണ് രാജീവ്കുമാറിന്റെ ചിത്രത്തിന്റെ പേര്.
ഒഡീസി നര്‍ത്തകി നന്ദിനി ഗോസാല്‍ സ്ഥിതിയില്‍ നായികയാവുന്നു. കര്‍ണാടക സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് ശരത് തന്നെ. പ്രഭാവര്‍മയുടെ ഗാനങ്ങള്‍ക്ക് സണ്ണി വിശ്വനാഥ് സംഗീതം പകരുന്നു. ഉണ്ണിമേനോനും ചിത്രയുമാണ് ഗായകര്‍. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍.


Click it and Unblock the Notifications